ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ രണ്ടു ലക്ഷം രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കടയ്ക്കല്‍ : ബാങ്കില്‍ നിന്ന് പണവുമായി മടങ്ങിയ വീട്ടമ്മയുടെ പക്കലുണ്ടായിരുന്ന രണ്ടു ലക്ഷം രൂപയും രണ്ടു മൊബൈല്‍ ഫോണുകളും ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തു. കുമ്മിള്‍ മുക്കുന്നം ഇടപ്പണ സ്വദേശി റഹീമത്തില്‍ നിന്നാണ് രൂപയും ഫോണും കവർന്നത്. ചൊവ്വാഴ്ച ഉച്ചക്ക് മുക്കുന്നത്തിനു സമീപമായിരുന്നു സംഭവം. കടയ്ക്കല്‍ സര്‍വിസ് സഹകരണ ബാങ്കില്‍നിന്നെടുത്ത രണ്ടു ലക്ഷം രൂപയുമായി സ്വകാര്യ ബസില്‍ മുക്കുന്നത്തിറങ്ങി തൊളിക്കുഴി റോഡുവഴി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് പിന്നാലെ ബൈക്കിലെത്തിയ സംഘം തുക തട്ടിയെടുത്തത്.

മുക്കുന്നത്തെ മൊബൈല്‍ കടയില്‍ കയറി നന്നാക്കാന്‍ നല്‍കിയിരുന്ന രണ്ടു മൊബൈല്‍ ഫോണുകളും വീട്ടമ്മ വാങ്ങിയിരുന്നു. ഇതുള്‍പ്പെടെ തട്ടിപ്പറിച്ച സംഘം തൊളിക്കുഴി കല്ലറ ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. കടയ്ക്കല്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് സമീപപ്രദേശങ്ങളിലെ നിരീക്ഷണ കാമറകള്‍ പരിശോധിച്ചതില്‍ നിന്ന് സംഘത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇസ്രയേലിനെതിരെ പാറ പോലെ ഉറച്ചു നില്‍ക്കാന്‍ ഹിസ്ബുല്ലയ്ക്കാവുന്നു ; പ്രകീര്‍ത്തിച്ച് മുജ്തബ ഖമനയി

0
ടെഹ്‌റാൻ : ഹിസ്ബുല്ലയെ പ്രകീര്‍ത്തിച്ച് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി....

പരീക്ഷ ക്രമക്കേടുകൾ തടയാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ ; പ്രതിപക്ഷം പിന്തുണച്ചേക്കും

0
ഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കും വിവാദങ്ങൾക്കുമിടെ...

പയ്യന്നൂര്‍ ഒന്നര വയസ്സുകാരന്റെ മരണം ; ഡോ. അഞ്ജലി പൊതുവാളിന്റെ മുൻകൂർ ജാമ്യാപേക്ഷ...

0
തലശ്ശേരി : പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട്...

പാൽക്കുളങ്ങര കൊലപാതകം : വിശാഖിന് വധഭീഷണിയുണ്ടായിരുന്നതായി അമ്മയുടെ പരാതി ; പോലീസിനെതിരെ ഗുരുതര ആക്ഷേപം

0
വഞ്ചിയൂർ: പാൽക്കുളങ്ങരയിൽ വിശാഖ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആക്ഷേപവുമായി കുടുംബം രംഗത്ത്....