മരിച്ച കാമുകിയുടെ മൃതദേഹവുമായി യുവാവ് ബൈക്കില്‍ സഞ്ചരിച്ചത് മുപ്പത് കിലോമീറ്റര്‍ ; ഒടുവില്‍ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കര്‍ണൂല്‍ : വാഹനാപകടത്തില്‍ മരിച്ച കാമുകിയുടെ മൃതദേഹവുമായി യുവാവ് ബൈക്കില്‍ സഞ്ചരിച്ചത് മുപ്പത് കിലോമീറ്റര്‍. മരിച്ചത് സമ്മതിക്കാതെ ചികിത്സ നല്‍കാന്‍ വേണ്ടിയാണ് യുവാവ് കാമുകിയുടെ മൃതദേഹവുമായി യാത്ര ചെയ്തത്. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ വെങ്കടേശ്വരലൂ എന്ന യുവാവാണ് കാമുകിയുടെ മൃതദേഹവുമായി യാത്ര ചെയ്തത്. 24കാരിയായ അരുണയാണ് മരിച്ചത്.

അപകടത്തിന് പിന്നാലെ അരുണയെ ഹുസൈനിപുരത്തെ പിഎച്ച്‌സിയില്‍ എത്തിച്ചു.എന്നാല്‍ അപ്പോഴേക്കും അരുണ മരിച്ചിരുന്നു. ആ സമയത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് വെങ്കിടേശ്വരലു മൃതദേഹവുമായി യാത്ര തുടങ്ങിയത്. അപകടം നടന്ന ശേഷം അടുത്തുള്ള പിഎച്ച്‌സിയില്‍ യുവതിയെ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എന്നാല്‍ ഇത് സമ്മതിക്കാതെ യുവാവ് മൃതദേഹവുമായി ബൈക്കില്‍ മറ്റൊരു ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ ഇരുത്തി കൊണ്ടുപോകുന്നതു കണ്ട കര്‍ഷകരാണ് യുവാവിനെ തടഞ്ഞുനിര്‍ത്തിയത്. ശേഷം പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

എഞ്ചിനിയറിങ്ങ് കഴിഞ്ഞ ശേഷം, ഷോലാപൂരിലെ ഒരു കമ്പനിയില്‍ ജോലിയ്‌ക്കെത്തിയപ്പോഴാണ് വെങ്കടേശ്വരലു അരുണയുമായി പരിചയത്തിലാകുന്നതും പിന്നീട് പ്രണയമാകുന്നതും. നവംബര്‍ 19ന് മറ്റൊരു യുയാവുമായി അരുണയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. ഇത് അരുണ വെങ്കടേശ്വരലുവിനെ അറിയിച്ചു. തുടര്‍ന്ന് ഗ്രാമം വിടാന്‍ ഇവര്‍ തീരുമാനിച്ചു. അരുണയെയും കൂട്ടി ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ സംശയകരമായ മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...