സര്‍ക്കാരിന് വീഴ്ച്ച പറ്റി : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പിൽ വിമർശിച്ച് ഹൈക്കോടതി ; 2000 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി പാഴായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : 2000 കോടിയുടെ പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പിൽ സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി പാഴായി. കണ്ടുകെട്ടൽ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാത്തതിൽ സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് ഹൈക്കോടതി വിമർശിച്ചു. കോടതി ഉത്തരവുകൾ തുടർച്ചയായി അവഗണിച്ചതിൽ ആഭ്യന്തര സെക്രട്ടറി ഹാജരായി വിശദീകരണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 2020 മുതൽ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെങ്കിലും പണം നഷ്ടപ്പെട്ടവർക്ക് ആശ്വാസം നൽകുന്നതൊന്നും നടന്നിട്ടില്ലെന്ന നിരീക്ഷണത്തോടെയാണ് വിമർശനങ്ങൾ. തട്ടിപ്പുനടത്തിയവരുടെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയാൽ മാത്രം നടപടികൾ അവസാനിക്കില്ല.

കണ്ടുകെട്ടൽ സ്ഥിരപ്പെടുത്തുന്നതിന് ബഡ്‌സ് നിയമപ്രകാരം 30 മുതൽ 60 ദിവസത്തിനുള്ളിൽ പ്രത്യേക കോടതിയിൽ അപേക്ഷ നൽകണം. എന്നാൽ അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ബഡ്സ് അതോറിറ്റി ഇതിൽ പരാജയപ്പെട്ടതിനാൽ കണ്ടുകെട്ടൽ നടപടികൾ പാഴായി. കോടതിയുടെ തുടർച്ചയായ ഉത്തരവുകളോടും നിയമപരമായ ഉത്തരവാദിത്തങ്ങളോടും ബഡ്സ് അതോറിറ്റി അലംഭാവവും നിസ്സംഗതയും പുലർത്തുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. തുടർന്നാണ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ ഈ മാസം 19ന് വിർച്ച്വലി ഹാജരായി വിശദീകരണം നൽകാൻ ബഡ്സ് അതോറിറ്റിയായ ആഭ്യന്തര സെക്രട്ടറിയോട് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

കണ്ടുകെട്ടൽ സ്ഥിരപ്പെടുത്തുന്നതിന് പ്രത്യേക കോടതിയിൽ അപേക്ഷ നൽകേണ്ട സമയപരിധി ചൊവ്വാഴ്ച്ചയാണ് അവസാനിച്ചത്. എന്നാൽ കൊല്ലം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ നിന്ന് മാത്രമേ നടപടികളെ കുറിച്ച് വിവരം ലഭിച്ചിട്ടുള്ളൂ എന്നാണ് സർക്കാർ അറിയിച്ചത്. ഇതാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചിൻ്റെ അതൃപ്തിക്ക് കാരണമായത്. 30,000 ഓളം നിക്ഷേപകരിൽ നിന്നായി 2000 കോടിയോളം രൂപ തട്ടിച്ച കേസാണിതെന്നും ഗുരുതരമായ നിഷ്ക്രിയത്വം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...