ബോഡി ബിൽഡർമാരുടെ പോലീസ് നിയമനത്തിലെ രേഖകൾ മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കി സർക്കാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബോഡി ബിൽഡർമാരുടെ പോലീസ് നിയമനത്തിലെ രേഖകൾ മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കി സർക്കാർ. അന്വേഷണ ആവശ്യം ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പരിഗണനയിൽ എന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിജിലൻസ് അന്വേഷണത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്നും തീരുമാനം ഹൈക്കോടതിയെ അറിയിക്കണമെന്നും സിംഗിൾ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പിനാണ് ഹൈക്കോടതിയുടെ നിർദേശം. നിയമനം ലഭിച്ച ബോഡി ബിൽഡർ ഷിനു ചൊവ്വ ഹർജിയിൽ കക്ഷിചേർന്നിട്ടുണ്ട്. വിഷയം 17ന് പരിഗണിക്കാൻ മാറ്റി.

അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാമ്പ്യൻ ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും ആംഡ് പോലീസ് ഇൻസ്പെക്ടർമാരായി നേരിട്ട് നിയമനം നൽകിയ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി പരിഗണിച്ചത്. നിയമനവുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഹർജിക്കാരുടെ അഭിഭാഷകൻ വി സേതുനാഥ് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. ഇരുവർക്കും നൽകിയ നിയമനത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. കെ എം ഷാജഹാൻ ഹർജി നൽകിയത്. ഹർജിയിൽ വിശദീകരണം നൽകാൻ സർക്കാർ സമയം തേടി. കഴിഞ്ഞ സർക്കാർ പാർട്ടി ബന്ധത്തിന്‍റെ പേരിലാണ് ഇരുവർക്കും നിയമനം നൽകിയതെന്നും പി എസ് സിയെ മറികടന്ന് ഇത്തരത്തിൽ നേരിട്ടുള്ള നിയമനം നടത്താൻ നിയമപരമായ സാധുതയില്ലെന്നും ആണ് പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...