ഗവർണർ നിയമോപദേശം തേടിയിട്ടില്ല ; എജി അഡ്വ. കെ ഗോപാലകൃഷ്ണ കുറുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാരും ഗവർണറുമായുള്ള തർക്കം രൂക്ഷം ആയിരിക്കെ മുഖ്യമന്ത്രിയും അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പും കൂടിക്കാഴ്ച നടത്തി. ആലുവ ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച അര മണിക്കൂറിലധികം നീണ്ടു. വി സി നിയമനത്തിൽ ഗവർണർ തന്നോട് നിയമോപദേശം തേടിയിട്ടില്ലെന്നും താൻ സർക്കാറിനാണ് നിയമോപദേശം നൽകിയത് എന്നുമായിരുന്നു കൂടിക്കാഴ്ചക്കുശേഷം എജിയുടെ പ്രതികരണം. സാധാരണ കൂടിക്കാഴ്ചയെന്ന് നടന്നതെന്ന് എജി അഡ്വ. കെ ഗോപാലകൃഷ്ണ കുറുപ്പ് മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർ വിഷയം ചർച്ചയായില്ലെന്ന് എജി പറഞ്ഞു. വിഷയത്തിൽ അഡ്വക്കേറ്റ് രശ്മിതയ്‌ക്കെതിരെ പരാതി കിട്ടിയിട്ടുണ്ട്. സ്വാഭാവിക നടപടി ഉണ്ടാകുമെന്നും എജി അറിയിച്ചു.

ഗവർണർ തന്നോട് നിയമോപദേശം തേടിയിട്ടുമില്ല താൻ ഉപദേശം നൽകിയിട്ടുമില്ലെന്ന് എജി അഡ്വ. കെ ഗോപാലകൃഷ്ണ കുറുപ്പ് വ്യക്തമാക്കി. വി സി നിയമന വിഷയം കോടതിയുടെ പരിഗണനയിലുള്ള കാര്യമാണെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും എജി അറിയിച്ചു. സർവകലാശാല വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിക്കുകയാണ് എൽഡിഎഫ് നേതാക്കൾ. ഗവർണറുടെ നിലപാട് ദുരൂഹമാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം.

ചാൻസലർ പദവി മാറ്റുന്നത് എൽഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നും അതിന് നിർബന്ധിതരാക്കരുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്നടിച്ചു. സർവകലാശാലകളിലെ നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...