ആനകളുടെ ഫിറ്റ്നസ് പരിശോധിക്കാനെത്തിയ ഹൈക്കോടതി വിദഗ്ധ സംഘത്തെ ഭീഷണിപ്പെടുത്തി ; പാറമേക്കാവ് ദേവസ്വം സെക്രട്ടറിയ്ക്കെതിരെ അമിക്കസ് ക്യൂറി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : പൂരം നടത്തിപ്പിൽ പാറമേക്കാവ് ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ അമിക്കസ് ക്യൂറി റിപ്പോർട്ട്. ആനകളുടെ ഫിറ്റ്നസ് പരിശോധിക്കാനെത്തിയ ഹൈക്കോടതി വിദഗ്ധ സംഘത്തെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് ഭീഷണിപ്പെടുത്തി. ആനകളുടെ അടുത്തുനിന്നു പാപ്പാന്മാരെ പിൻവലിച്ചതിനാൽ സംഘത്തിൻ്റെ ജീവനുതന്നെ ഭീഷണി ഉണ്ടായതായും അമിക്കസ് ക്യൂറി ടി.സി സുരേഷ് തയാറാക്കിയ റിപ്പോർട്ടിലുണ്ട്. തൃശൂർ പൂരം നടത്തിപ്പിലും ആന എഴുന്നള്ളത്തിലും ഹൈക്കോടതി ഇടപെട്ടതിനെ രൂക്ഷമായാണ് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് വിമർശിച്ചതെന്നാണ് അമിക്കസ് ക്യൂറി റിപ്പോർട്ടിലുള്ളത്. ഹൈക്കോടതിക്ക് ഏത് ഉത്തരവ് വേണമെങ്കിലും പാസാക്കാമെന്നും അത് അനുസരിക്കില്ലെന്നും ദേവസ്വം സെക്രട്ടറി യോഗത്തിൽ പറഞ്ഞു. ഭീഷണിയുടെ ശരീരഭാഷയിലാണ് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് സംസാരിച്ചത്.

പാറമേക്കാവ് ദേവസ്വത്തിൻ്റെ ആനകളുടെ ഫിറ്റ്നസ് പരിശോധിക്കാൻ ഹൈക്കോടതി നിയോഗിച്ച സംഘം എത്തിയപ്പോൾ രാജേഷും ദേവസ്വത്തിലെ മറ്റ് ഭാരവാഹികളും അത് തടഞ്ഞുവെന്നും റിപ്പോർട്ടിലുണ്ട്. മൃഗസംരക്ഷണ വകുപ് ആനകളെ പരിശോധിച്ചതാണെന്നായിരുന്നു മറുപടി. പാറമേക്കാവ് ദേവസ്വത്തിൻ്റെ നിസ്സഹകരണംമൂലം ഭൂരിഭാഗം ആനകളെ പരിശോധിക്കാൻ കഴിഞ്ഞില്ലെന്നും പാപ്പാൻമാരെ പിൻവലിച്ചതിനാൽ സംഘത്തിൻ്റെ ജീവൻ തന്നെ ഭീഷണിയിലായിരുന്നുവെന്ന ഗുരുതര ആരോപണവും റിപ്പോർട്ടിലുണ്ട്. മാത്രമല്ല വർക്ക് രജിസ്റ്ററും മൂവ്മെൻ്റ് രജിസ്റ്ററുമില്ലാതെയാണ് പൂരത്തിന് ആനകളെ കൊണ്ടുവന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പാറമേക്കാവിൻ്റ 40 ആനകളെയും തിരുവമ്പാടിയുടെ 44 ആനകളെയുമാണ് പരിശോധിച്ചത്. ഇതിൽ 28 ആനകളെ പരിമിതമായ സ്ഥലത്താണ് കെട്ടിയിട്ടതെന്നും റിപ്പോർട്ടിലുണ്ട്. അമിക്കസ് ക്യൂറി ടി.സി സുരേഷിൻ്റെ റിപ്പോർട്ട് ഹൈക്കോടതി ഉടൻ പരിശോധിച്ചേക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വീഡിയോ ചെയ്ത വ്‌ളോഗര്‍ അറസ്റ്റില്‍

0
ആഗ്ര : ഉത്തർപ്രദേശിൽ മോശം റോഡുകളെയും കുഴികളെയും ചൊല്ലി മുഖ്യമന്ത്രി യോഗി...

പത്താംക്ലാസ് ബോർഡ് പരീക്ഷ ; മൂന്നാം ഭാഷ ഒഴിവാക്കി സിബിഎസ്ഇയുടെ പുതിയ നിർദേശം

0
ന്യൂഡല്‍ഹി: പത്താംക്ലാസ് പരീക്ഷാ ത്രിഭാഷാ നയം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സിബിഎസ്ഇ....

കേരളത്തിൽ മഴ പെയ്യാൻ സർവമത പ്രാർത്ഥനയുമായി തമിഴ്‌നാട്ടിലെ കർഷകർ

0
ഇടുക്കി: കേരളത്തിലെ മലനിരകളിൽ കരിമേഘങ്ങൾ നിറയാൻ അതിർത്തിക്കപ്പുറത്ത് കണ്ണീരോടെ പ്രാർത്ഥനാനിരതരായി...

വെള്ളം നല്‍കാതെ വാട്ടർ ചാർജ്ജ്‌ വാങ്ങിയ വാട്ടർ അഥോറിറ്റിയെ വെള്ളം കുടിപ്പിച്ച് കോടതി :...

0
തൃശ്ശൂര്‍ : വെള്ളം ലഭിക്കാതിരുന്നപ്പോള്‍ ഈടാക്കിയ വെള്ളത്തിന്റെ ചാർജ്ജ് തിരികെ നൽകണമെന്നും...