വ്യാപാരികളുടെ പ്രതീക്ഷ തകര്‍ന്നു ; പത്തനംതിട്ട ഉള്‍പ്പെടെ കേരളത്തിന്റെ മിക്ക ജില്ലകളിലും കനത്തമഴ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വ്യാപാരികളുടെ പ്രതീക്ഷ തകര്‍ന്നു. പത്തനംതിട്ട ഉള്‍പ്പെടെ കേരളത്തിന്റെ മിക്ക ജില്ലകളിലും കനത്തമഴ. ഓണത്തിന് കനത്ത മഴക്കുള്ള സാധ്യതയാണ് ഉള്ളത്. പത്തനംതിട്ടയില്‍ ഇന്ന്  ഉച്ചയോടെ ആരംഭിച്ച കനത്ത മഴ തുടരുകയാണ്. ഇതോടെ ഇപ്രാവശ്യത്തെ ഓണക്കച്ചവടവും വ്യാപാരികള്‍ക്ക് നഷ്ടമായി. കോവിഡിന് ശേഷം തകര്‍ന്നുപോയ വ്യാപാരമേഖലക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്നതായിരുന്നു ഈ ഓണക്കാലം. ലക്ഷക്കണക്കിന്‌ രൂപയുടെ സ്റ്റോക്കാണ് വ്യാപാരികള്‍ കരുതിയിരുന്നത്.

ഏറ്റവും കൂടുതല്‍ മത്സരം ഹൃഹോപകരണ വില്‍പ്പന മേഖലയിലായിരുന്നു. കോടിക്കണക്കിന് രൂപയുടെ സ്റ്റോക്കാണ് ഓരോരുത്തരും കരുതിയിരിക്കുന്നത്. കൈവിട്ടുള്ള കളിക്കുവേണ്ടി ലക്ഷങ്ങള്‍ പരസ്യത്തിനും പൊടിച്ചു. വസ്ത്രവ്യാപാരമേഖലയിലും ഇത് തന്നെയാണ് സംഭവിച്ചത്. കടത്തില്‍ മുങ്ങിയിരിക്കുന്ന ചെറുകിട വ്യാപാരികളും വന്‍തുകകള്‍ വായ്പയെടുത്ത് ഓണക്കച്ചവടത്തിന് തയ്യാറെടുത്തിരുന്നു. തിരുവോണത്തിന് രണ്ടാഴ്ച മുമ്പെങ്കിലും മഴ മാറിയെങ്കില്‍ മാത്രമേ ഓണം ആഘോഷമാക്കുവാന്‍ കഴിയൂ. എന്നാല്‍ ഇക്കുറി ഇതെല്ലാം അസ്തമിച്ചു. കഴിഞ്ഞദിവസം വെയില്‍ തെളിഞ്ഞപ്പോള്‍ ഏറെ പ്രതീക്ഷയോടെ ആയിരുന്നു വ്യാപാരികള്‍. എന്നാല്‍ ഇന്നത്തെ കനത്ത മഴയോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ഓണത്തിന് രണ്ടുനാള്‍ മാത്രം ശേഷിച്ചിരിക്കെ വ്യാപാരികളുടെ പ്രതീക്ഷകളൊക്കെ അസ്തമിച്ചു.

ഉത്രാടദിനത്തിൽ എട്ട് ജില്ലകളിലും തിരുവോണ ദിവസം നാലു ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. നാളെ നാലു ജില്ലകളിൽ അതിതീവ്ര മഴക്ക് സാധ്യതാ മുന്നറിയിപ്പുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ നാളെ റെഡ് അലേർട്ടും കൂടാതെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ഏഴു ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....