ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി ; യുവാവ് തൂങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം തൂങ്ങിമരിച്ചു. അയര്‍ക്കുന്നം പതിയ്ക്കല്‍ സുധീഷ് (34), ഭാര്യ റ്റിന്റു എന്നിവരാണ് മരിച്ചത്. ടിന്റു കട്ടിലിന് സമീപം ഷാല്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയിലും. സുധീഷ് ഇരുകൈകളിലേയും ഞരമ്പുകള്‍ മുറിച്ചതിന് ശേഷം തൂങ്ങി മരിക്കുകയുമായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ സംഭവം പുറംലോകം അറിയുന്നത്. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഇന്നലെ ഇവരെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയിരുന്നില്ല. ഇന്ന് രാവിലെ ടിന്റുവിന്റെ അമ്മ വീട്ടില്‍ വന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. സുധീഷ് വിദേശത്തായിരുന്നു. ഒന്നരമാസം മുന്‍പാണ് മടങ്ങി എത്തിയത്. ടിന്റുവിനെയും വിദേശത്തേക്ക് കൊണ്ടുപോകാനുളള തയ്യാറെടുപ്പിലായിരുന്നു. ഇവര്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തിന് പോയിരുന്നതായി പറയുന്നു. ഇവര്‍ക്ക് ആറ് വയസ്സുളള മകനുണ്ട്. മകനെ കഴിഞ്ഞ ദിവസം ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...