കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപിച്ചു. കുന്നുംപുറം സ്വദേശി തസ്നിയെയാണ് ഭർത്താവ് റിയാസ് ആക്രമിച്ചത്. ആക്രമണം തടയുന്നതിനിടെ തടി കഷ്ണം കൊണ്ടുള്ള ഭാര്യയുടെ അടിയേറ്റ് പ്രതിയ്ക്കും പരിക്കേറ്റു. വർഷങ്ങളായി തസ്നി ഭർത്താവ് റിയാസുമായി പിണങ്ങി കഴിയുകയാണ്. കുടുംബ പ്രശ്നങ്ങളുടെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇന്നലെ രാത്രി തസ്നിയുടെ വീട്ടിൽ റിയാസ് എത്തി. പല കാര്യങ്ങൾ പറഞ്ഞ് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ റിയാസ് ഭാര്യയെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. തസ്നിയുടെ കൈക്കും വയറിനുമാണ് കുത്തേറ്റത്.

അക്രമണം തടയാനുള്ള ശ്രമത്തിനിടെ സമീപത്തുണ്ടായിരുന്ന തടി കഷ്ണം കൊണ്ട് തസ്നി റിയാസിനെ അടിച്ചു. സംഭവം അറിഞ്ഞെത്തിയ കടയ്ക്കൽ പോലീസ് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തസ്നി ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. പ്രതിയായ റിയാസിനെ പ്രാഥമിക ചിത്സയ്ക്ക് ശേഷം പോലീസ് കസ്റ്റഡിൽ എടുത്തു. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും കടയ്ക്കൽ പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നാനിയിൽ ശക്തമായ കടൽക്ഷോഭത്തിൽ അഞ്ച് വീടുകൾ കൂടി കടലെടുത്തു

0
മലപ്പുറം: പൊന്നാനിയിലെ കലിതുള്ളി കടൽ. തീരദേശവാസികളെ പ്രതിസന്ധിയിലാക്കി ശക്തമായ കടൽക്ഷോഭത്തിൽ അഞ്ച്...

സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കൃത്യമായ അറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

0
കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കൃത്യമായ അറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രിൻസിപ്പൽ ഡയറക്ടറുടെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ അതിതീവ്ര മഴ...

കൊച്ചിയിൽ കണ്ടെയ്നർ ഷിപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു

0
കൊച്ചി: കൊച്ചിയിൽ കണ്ടെയ്നർ ഷിപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇന്നലെ രാത്രി...