ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ കമ്പിവടികൊണ്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ നടുറോഡില്‍ യുവാവ് കമ്പിവടികൊണ്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. കാക്കനാട് വാഴക്കാലയില്‍ താമസിക്കുന്ന എയ്ഞ്ചലിനാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തുവെച്ച് ക്രൂരമായി മര്‍ദനമേറ്റത്. പാലാരിവട്ടത്ത് താമസിക്കുന്ന ബന്ധുവിനെ കണ്ടതിന് ശേഷം തിരികെ താമസ സ്ഥലത്തേക്ക് പോകാനായി മെട്രോ സ്റ്റേഷന് സമീപത്ത് സുഹൃത്തിനെ കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. അക്രമത്തില്‍ എയ്ഞ്ചലിന്റെ കൈയ്ക്ക് പൊട്ടലുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ച രണ്ടുമണിയോടെയായിരുന്നു സംഭവം. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് കോഴിക്കോട്ടുനിന്ന് വന്ന ബന്ധു താമസിക്കുന്നുണ്ടായിരുന്നു. അവരെ കാണാനായാണ് എയ്ഞ്ചല്‍ പാലാരിവട്ടത്തേക്ക് എത്തിയത്. ശേഷം തിരികെ താമസ സ്ഥലത്തേക്ക് പോകുന്നതിനായി സുഹൃത്തിനെ വിളിച്ചതിന് ശേഷം വഴിയില്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു ആക്രമണം.

കമ്പിവടിയുമായി വന്ന യുവാവ് മെട്രോ സ്റ്റേഷന് സമീപത്ത് ഇരിക്കുകയായിരുന്ന എയ്ഞ്ചലിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തീര്‍ത്തുകളയുമെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമണം. മൂന്ന് തവണയായി ക്രൂരമായി മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. പിന്നാലെ അവിടെ നിന്നിരുന്ന യൂബര്‍ വാഹനത്തിന് അടുത്തേക്ക് ഓടുകയും അവിടെ ആ സമയത്ത് ഉണ്ടായിരുന്ന മറ്റുള്ളവര്‍ ചേര്‍ന്ന് അക്രമിയെ തടയുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....