യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യംചെയ്ത സംഭവം ; പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കരിമണ്ണൂര്‍: യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ലൈംഗികചേഷ്ടകള്‍ കാണിക്കുകയും ചെയ്‌തെന്ന കേസുമായി ബന്ധപ്പെട്ട് പ്രതിയായ പോലീസുകാരനെ സസ്‌പെന്‍ഡുചെയ്തു. കുളമാവ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഒ.എം. മര്‍ഫിയെയാണ് സസ്‌പെന്‍ഡുചെയ്തത്. നേരത്തേ അറസ്റ്റിലായ ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. മറ്റൊരു പ്രതിയെന്ന് സംശയിക്കുന്ന ആളെ തിരിച്ചറിയാനുള്ള ശ്രമം പോലീസ് തുടരുകയാണ്. ബുധനാഴ്ച വൈകീട്ട് 6.15-നാണ് സംഭവം. കരിമണ്ണൂര്‍ ചന്തക്കവലയില്‍നിന്ന് വീട്ടിലേക്ക് പോയ യുവതിയെ രണ്ടുപേര്‍ കാറില്‍ ദീര്‍ഘനേരം പിന്തുടരുകയും കിളിയാറ പാലത്തിനുസമീപം തടഞ്ഞുനിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പോലീസുകാരന്‍ കാറില്‍ നിന്നിറങ്ങി.

ഭയന്ന യുവതി തൊട്ടടുത്തുള്ള കടയില്‍ അഭയംതേടി. പിന്നീട് യുവതിയും അച്ഛനും കരിമണ്ണൂര്‍ സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കാര്‍ തിരിച്ചറിഞ്ഞത്. പോലീസുകാരന് ഒപ്പമുണ്ടായിരുന്നത് എറണാകുളം അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ ജീവനക്കാരനാണെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...