ഇരുമ്പ് സ്ക്വയർ ട്യൂബ് കൊണ്ട് സഹോദരന്മാർക്ക് മർദ്ദനമേറ്റ സംഭവം ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുൻവിരോധത്താൽ ഇരുമ്പ് സ്ക്വയർ ട്യൂബ് കൊണ്ട് സഹോദരങ്ങളെ മർദ്ദിച്ച സംഭവത്തിലെ പ്രതിയെ കീഴ്‌വായ്‌പ്പൂർ പോലീസ് പിടികൂടി. കുന്നന്താനം പാലയ്ക്കാത്തകിടി വള്ളോക്കുന്നു വീട്ടിൽ ചാക്കോ ഔസെപ്പിന്റെ മകൻ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ചാക്കോ ജോസഫ് (53) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് പാലയ്ക്കാത്തകിടിയിലാണ് സംഭവം.

പാലക്കാട് കയറാടി വയലിങ്കൽ വീട്ടിൽ നിന്നും കുന്നന്താനം പാലയ്ക്കാത്തകിടി പാറങ്കൽ ഈട്ടിക്കൽ ഹരിശ്രീ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്റെ മകൻ അജിത് (28) അനുജൻ അഭിജിത് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിനു മുന്നിലെ ഇലക്ട്രിക് പോസ്റ്റിൽ വാർഡ് മെമ്പറോട് പറഞ്ഞ് ബൾബ് ഇടീച്ചതിലുള്ള വിരോധം കാരണമാണ് ആക്രമണം.

വീടിന് മുൻവശം റോഡിൽ അഭിജിത്തും കൂട്ടുകാരുമായി പ്രതി സംസാരിച്ചു നിൽക്കുന്നത് കണ്ട് വിവരം തിരക്കിയപ്പോൾ അസഭ്യം വിളിച്ചുകൊണ്ടു കയ്യിലിരുന്ന ഇരുമ്പ് സ്ക്വയർ ട്യൂബ് കൊണ്ട് അജിത്തിന്റെ ഇടതു കാലിൽ മുട്ടിനു താഴെ അടിച്ച് പരിക്കേല്പിക്കുകയായിരുന്നു. മർദ്ദനത്തിൽ അസ്ഥിക്ക് പൊട്ടലുണ്ടായി. തടസ്സം പിടിച്ച അഭിജിത്തിന്റെ വയറിൽ കുത്തുകയും കൈകൊണ്ട് നെഞ്ചത്ത് ഇടിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ 8 മണിക്ക് വീട്ടിലെത്തി ഭീഷണി മുഴക്കുകയുമുണ്ടായി.

ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അജിത്തിന്റെ മൊഴി, കീഴ്‌വായ്‌പ്പൂർ എ എസ് ഐ ഉണ്ണികൃഷ്ണൻ രേഖപ്പെടുത്തിയശേഷം കേസ് എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവസ്ഥലത്തുനിന്നും ആയുധം കണ്ടെടുത്തു. ശനിയാഴ്ച വീടിന് സമീപത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു, വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇയാളുടെ അറസ്റ്റ് രാത്രി രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...

ഇന്ത്യയിലെ നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതി വിദേശി; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

0
ന്യൂഡൽഹി: വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ദൈനംദിന ജീവിതം കൂടുതൽ അധ്വാനവും സമയവും...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

നെഗറ്റീവ് എനർജി മാറ്റാനെന്ന പേരിൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു; വ്യാജ മോട്ടിവേഷണൽ സ്പീക്കർ പിടിയിൽ

0
പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ...