ക​ട​യു​ട​മ അ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വം ; പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം

For full experience, Download our mobile application:
Get it on Google Play

മ​നാ​മ: റി​ഫ ഹാ​ജി​യ​ത്തി​ൽ കോ​ൾ​ഡ് സ്റ്റോ​ർ ന​ട​ത്തി​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശിക്ഷയ്ക്ക് വിധിച്ച് കോടതി. ക​ക്കോ​ടി ചെ​റി​യ​കു​ളം സ്വ​ദേ​ശി കോ​യ​മ്പ്ര​ത്ത് ബ​ഷീ​റാ​ണ് (58 ) ക​ഴി​ഞ്ഞ ജ​നു​വ​രി 23ന് ​മ​രി​ച്ച​ത്. സ്വ​ദേ​ശി​യാ​യ 28കാ​ര​ൻ കോ​ൾ​ഡ് സ്റ്റോ​റി​ൽ നി​ന്ന് സാ​ധ​നം വാ​ങ്ങി​യ ശേ​ഷം വി​ല ന​ൽ​കാ​തെ പോ​കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. പ​ണം​ന​ൽ​കാ​തെ പോ​യ ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന ബ​ഷീ​റി​നെ ക​ട​ക്ക്​ വെ​ളി​യി​ൽ വെ​ച്ച്​ പ്ര​തി അ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​യേ​റ്റ് ബോ​ധ​ര​ഹി​ത​നാ​യ നി​ല​യി​ലാ​ണ് ബ​ഷീ​റി​നെ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. നാ​ല് ദി​വ​സം വെ​ന്റി​ലേ​റ്റ​റി​ൽ കി​ട​ന്ന ബ​ഷീ​ർ മ​രി​ച്ചു. ആ​ക്ര​മ​ണം അടുത്തുള്ള വീ​ട്ടി​ലെ സു​ര​ക്ഷ ക്യാമെറയി​ൽ പ​തി​ഞ്ഞി​രു​ന്നു. മ​ർ​ദ​ന​ത്തി​ന്റെ ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ക​വ​ർ​ച്ച, മാ​ര​ക​മാ​യ ആ​ക്ര​മ​ണം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യ ഹൈ ​ക്രി​മി​ന​ൽ കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് വി​ധി​ച്ചി​രു​ന്നു. മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ നാ​ലു​ത​വ​ണ മോ​ഷ​ണ​ത്തി​നും ക​ട​യു​ട​മ​ക​ളെ ആ​ക്ര​മി​ച്ച​തി​നും ഇ​യാ​ൾ കു​റ്റാ​രോ​പി​ത​നാ​യി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി നേതാവ് വിജയധരണിയും മുന്‍ മന്ത്രി പച്ചൈമാലും ടിവികെയില്‍

0
ചെന്നൈ : ബിജെപി നേതാവ് എസ് വിജയധരണിയും മുന്‍ മന്ത്രി കെ...

പനിയുമായി സർക്കാർ ആശുപത്രിയിൽ എത്തിയ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്ന് പരാതി

0
പാലക്കാട്: പനിയുമായി സർക്കാർ ആശുപത്രിയിൽ എത്തിയ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്ന് പരാതിയുമായി...

തിരുവനന്തപുരത്ത് കാറും ബസും കൂട്ടിയിടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ വാഹനാപകടം. ഉദിയൻകുളങ്ങരയ്ക്ക് സമീപമാണ് കാറും ബസും കൂട്ടിയിടിച്ചത്....

തൃശൂരിലും ഷിഗെല്ല ; വടക്കാഞ്ചേരി സ്വദേശികളായ രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

0
വടക്കാഞ്ചേരി : തൃശൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ...