ഇടുക്കി ജില്ലയിലെ സംരംഭകർക്കും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുമായി വ്യവസായ വകുപ്പ് സംരംഭകസഭ വിളിച്ചുചേർക്കുന്നു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി ജില്ലയിലെ സംരംഭകർക്കും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുമായി വ്യവസായ വകുപ്പ് സംരംഭകസഭ വിളിച്ചുചേർക്കുന്നു. അതോടൊപ്പം ലോൺ സബ്സിഡിമേളയും ഉണ്ടാകും. പരിപാടിയുടെ ഉദ്‌ഘാടനം ജനുവരി 10ന് കട്ടപ്പന മുൻസിപ്പൽ ടൗൺഹാളിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. രാവിലെ 9.30 മുതൽ പരിപാടിക്ക് തുടക്കമാകും. വ്യാപാര വാണിജ്യ മേഖലയിലുള്ള പുതിയ കച്ചവട സംരംഭങ്ങൾക്ക് 10 ലക്ഷം വരെയുള്ള ബാങ്ക് വായ്പക്ക് അഞ്ച് വർഷ പലിശ ഇളവും കൂടാതെ ഓരോ കടയും ഇൻഷുറൻസ് ചെയ്ത തുകയുടെ അൻപത് ശതമാനം (5000 രൂപ വരെ ) സബ്സിഡിയും ലഭിക്കും. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് അവരുടെ വിൽപ്പന വർധിപ്പിക്കുന്നതിന് ഇൻവെസ്റ്റ്മെന്റിന്റെ 40 ശതമാനം പരമാവധി 2 കോടി വരെയും ബാങ്ക് വായ്പ പലിശയുടെ 50 ശതമാനം – 50 ലക്ഷം വരെ 5 വർഷത്തേക്ക് നൽകുന്നു. കൂടാതെ ഉത്പാദന മേഖലക്ക് 45 ശതമാനം 40 ലക്ഷം രൂപയും ഭക്ഷ്യസംസ്കരണമേഖലയ്ക്ക് 10 ലക്ഷം രൂപയും സേവന മേഖലയ്ക്ക് ഏഴ് ലക്ഷം രൂപയും എഫ് ബി ഓ , കൂട്ടുസംരഭങ്ങൾക്ക് രണ്ട് കോടി വരെയും സബ്സിഡിയായി വ്യവസായവാണിജ്യവകുപ്പ് നൽകും. ഉത്പാദന സേവന സംരംഭങ്ങൾ കൂടാതെ എംഎസ്എംഇ ആക്ട് പ്രകാരം വ്യാപാര മേഖലയിലുള്ള സംരംഭകർക്കും സഹായവും സബ്സിഡിയും വ്യവസായ – വാണിജ്യ വകുപ്പ് ലഭ്യമാക്കും.

മേളയിൽ സബ്സിഡി അപേക്ഷകൾ നൽകുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബാങ്ക് വായ്പ ആവശ്യമുള്ളവർക്ക് അപേക്ഷ നൽകുന്നതിനായി എസ് ബി ഐ , യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക്, കേരള ബാങ്ക് തുടങ്ങിയവയുടെ ഹെൽപ് ഡെസ്കും ഉണ്ടാകും. രാവിലെ 10 മണിക്ക് ഭക്ഷ്യമേഖലയിലെ സംരംഭകർക്കായി പ്രത്യേക പരിപാടി, 11.30 മുതൽ ജി എസ് ടി , വിവിധ സ്കീമുകൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ ഉണ്ടാകും. ഉച്ചതിരിഞ്ഞ് 1.30 മുതൽ എല്ലാ വകുപ്പുകളുടെയും പ്രത്യേക വിഷയാവതരണം നടക്കും. രണ്ട് മണിക്ക് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സംരംഭകസഭ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ വി വിഘ്നേശ്വരി, നഗരസഭ ചെയർപേഴ്സൺ ബീന ടോമി, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയിൽ ജില്ലയിലെ മികച്ച സംരംഭകർ, മിഷൻ 1000 അംഗീകരിച്ച സംരംഭകർ, ജില്ലയിൽ ആദ്യമായി ആരംഭിച്ച ‘പ്രൈവറ്റ് ഇൻഡസ്ട്രിയൽ പാർക്ക് ഉടമ എന്നിവരെ ആദരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വസായ കേന്ദ്രവുമായി ബന്ധപ്പെടാം 8590741115, 04862-235207,235410 ഇമെയിൽ [email protected],[email protected].

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി എത്തിയില്ല ; ഐഎൻടിയുസി സമ്മേളനം ഉദ്ഘാടനമില്ലാതെ പിരിഞ്ഞു

0
തിരുവനന്തപുരം : ഐഎൻടിയുസി സംസ്ഥാന സമ്മേളന വേദിയിൽ മണിക്കൂറുകളോളം കാത്തിരുന്നിട്ടും മുഖ്യമന്ത്രി...

ഹൈബി ഈഡനെ കൊല്ലുമെന്ന് ഭീഷണി , വീട്ടിൽ കയറി അക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ

0
കൊച്ചി : ഹൈബി ഈഡന്‍ എംപിക്കെതിരെ വധഭീഷണി മുഴക്കുകയും വീട്ടുവളപ്പില്‍...

സ്കൂളുകളിൽ തെരുവുനായ നിയന്ത്രണത്തിന് അധ്യാപകർ നോഡൽ ഓഫീസർമാർ : പ്രതിഷേധവുമായി അധ്യാപകര്‍

0
കൊല്ലം: സംസ്ഥാനത്തെ സ്കൂളുകളിൽ തെരുവുനായ ശല്യമില്ലെന്ന് ഉറപ്പാക്കാൻ അധ്യാപകരെ നോഡൽ ഓഫീസർമാരാക്കി...

പ്രിയദർശിനി ബസിലെ കണ്ടക്ടർ ആകുവാൻ മോഹം… ബസിൽ കയറുന്ന സ്ത്രീകൾക്ക് ഫ്രീ ടിക്കറ്റിനോടൊപ്പം മധുരമുള്ള...

0
തിരുവനന്തപുരം : കേരളത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തുന്നതിന് മുൻപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ...