കേരള കൗൺസിൽ ഓഫ് ചർച്ചസ് ജില്ലാ ലീഡേഴ്സ് മീറ്റിംഗും മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും നടന്നു
പത്തനംതിട്ട : കേരള കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ലീഡേഴ്സ് മീറ്റിംഗും ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനവും നടന്നു. പത്തനംതിട്ട ബേസിൽ അരമനയിൽ നടന്ന പരിപാടി കെ.സി.സി. ജനറൽ സെക്രട്ടറി അഡ്വ.ഡോ.പ്രകാശ് പി.തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റവ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ക്യാമ്പയിന്റെ ഭാഗമായുള്ള ആദ്യ അംഗത്വം ജില്ലാ പ്രസിഡന്റ് റവ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പയ്ക്ക് നൽകി ജനറൽ സെക്രട്ടറി, അംഗത്വ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജില്ലയിലെ കെ.സി.സി. പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ സഭകളെയും ക്രൈസ്തവ സംഘടനകളെയും ഏകോപിപ്പിച്ച് സംഘടനയുടെ അംഗത്വ അടിത്തറ വിപുലീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു.
ജില്ലയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള വിവിധ പദ്ധതികൾക്കും യോഗം രൂപം നൽകി. കെ.സി.സി. ജില്ലാ വൈസ് പ്രസിഡന്റ് റവ.റോയി മാത്യു കോർ എപ്പിസ്‌കോപ്പ, ഫാ.കെ.ജെ.അലക്സാണ്ടർ, ജില്ലാ സെക്രട്ടറി അനീഷ് തോമസ്, ഫാ.എബി ടി.സാമുവേൽ, ഫാ.സജു തോമസ്, റവ.വിപിൻ സാം തോമസ്, സ്മിജു ജേക്കബ്, മാത്യൂസൺ പി.തോമസ്, അനി കിഴക്കുപുറം, മനോജ് കടമ്മനിട്ട, ലിഡ ഗ്രിഗറി, ഡെയ്സി ഷാജൻ എന്നിവർ സംസാരിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta news-
സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ് യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ
-
ശിശുദിനാഘോഷം : മൂഴിയാര്‍ സ്കൂളില്‍ കുട്ടികള്‍ക്കായി സര്‍ഗ്ഗാത്മക പഠന പരിപാടി നടന്നു
-
കടിച്ച മൂർഖൻ പാമ്പിനെ കുപ്പിയിലാക്കി അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെത്തി 75-കാരൻ
Most read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു


