കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പന്തളം മണ്ഡലം കൺവെൻഷൻ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പന്തളം മണ്ഡലം കൺവെൻഷൻ നടത്തി. സർവീസ് പെൻഷൻകാരുടെ അവകാശങ്ങൾക്ക് നേരെ നിഷേധാത്മകമായ സമീപനം സ്വീകരിക്കുകയും നിലവിലുള്ള ആനുകൂല്യങ്ങൾ ഒന്നായി കവർന്നെടുക്കുകയും ചെയ്യുന്ന പിണറായി സർക്കാരിനെതിരെ ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കാൻ മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, 2019 ലെ പെൻഷൻ പരിഷ്കരണത്തിലെ കുടിശ്ശികയായ രണ്ട് ഗഡു ബി ആർ ഉടൻ അനുവദിക്കുക പെൻഷൻകാരുടെ ശ്യാമാശ്വാസ കുടിശിക ഉടൻ അനുവദിക്കുക, മെഡിസിപ്പിലെ അപാകതകൾ പരിഹരിക്കുക, പ്രീമിയം ഉയർത്തുവാനുള്ള തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ യോഗം തീരുമാനിച്ചു.

മണ്ഡലം പ്രസിഡണ്ട് അലക്സി തോമസ് അധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മിറ്റി അംഗം ആർ. മോഹൻ കുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ വൈ റഹീം റാവുത്തർ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീ ഷേരീഫ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീമതി ശാന്തി സുരേഷ്, റ്റി. രാജൻ, പി. കെ. രാജൻ, പി. കെ. രഞ്ജൻ, രാധാകൃഷ്ണപിള്ള, കെ കെ ജോസ്, എ വി സ്റ്റീഫൻ, ജേക്കബ് സി ഡാനിയൽ, അനിൽ കോശി, ജോർജ് തോമസ്, ചെല്ലമ്മ, തങ്കമണി സി പിള്ള, സോമിനി, മോഹനൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. 2025 – 26 വർഷത്തെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അലക്സി തോമസ്, സെക്രട്ടറി രാധാകൃഷ്ണപിള്ള, ട്രഷറർ കെ കെ ജോസ് എന്നിവരെയും തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...