അയൽവാസികളായ മൂന്നുപേരെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ കോന്നി പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി : അയൽവാസികളായ മൂന്നുപേരെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ കോന്നി പോലീസ് പിടികൂടി. ഇക്കഴിഞ്ഞ തിരുവോണ ദിവസമാണ് സംഭവം. കോന്നി വെട്ടൂർ റേഡിയോ ജംഗ്ഷൻ ലക്ഷംവീട് ഉന്നതിയിൽ സിദ്ദിഖ് (35)ആണ് പിടിയിലായത്. ഓഗസ്റ്റ് 26 ന് രാത്രി 9 മണിയോടെ വെട്ടൂർ റേഡിയോ ജംഗ്ഷനിൽ കുട്ടികളുടെ ഓണാഘോഷ പരിപാടി നടക്കുന്നതിനിടെയായിരുന്നു ഇയാൾ അയൽവാസികളായ മൂന്നു പേരെ കയ്യിലും തലക്കും മുഖത്തും വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രഭാകരൻ, മനോജ് എന്നിവരെ കോട്ടയം മെഡിക്കൽ കോളേജിലും ദീപുവിനെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയിരുന്നു. തുടർന്ന് ദീപുവിന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത കോന്നി പോലീസ് ഒന്നാം പ്രതിയായ സുധീഷിനെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.

ആക്രമണത്തിനുശേഷം ഒളിവിൽ പോയ രണ്ടാംപ്രതി സിദ്ദിഖിനെ കോന്നി പോലീസ് പിന്നീട് പിടികൂടുകയായിരുന്നു. അറസ്റ്റിലായ സിദ്ദീഖ് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ നാല് ക്രിമിനൽ കേസുകളിലും മലയാലപ്പുഴ, രാമപുരം, കോന്നി പോലീസ് സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിലും പ്രതിയാണ്. ഇയാൾ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളുമാണ്. കോന്നി സർക്കിൾ ഇൻസ്പെക്ടർ കിരൺ വി.എസ്., ഉദ്യോഗസ്ഥരായ പ്രസൂൺ, പ്രശാന്ത്, അരുൺ, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൂടല്‍ ജംഗ്ഷനില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു : രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കൂടലില്‍ ടിപ്പര്‍ ലോറിയും...

സിഎംആർഎൽ- എക്സാലോജിക് കേസ് അന്വേഷണത്തിൽ കോൺഗ്രസും ബിജെപിയും ചേർന്ന് നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് വി...

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് കേസ് അന്വേഷണത്തിൽ കോൺഗ്രസും ബിജെപിയും ചേർന്ന് നടത്തുന്നത്...

നസീഹാ ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക പൊതുയോഗവും മെഡിക്കൽ ഉപകരണങ്ങളുടെ സ്വീകരണവും നടന്നു ​

0
പത്തനംതിട്ട : നസീഹാ ചാരിറ്റബിൾ ട്രസ്റ്റിന്റെ 13 മത് വാർഷിക പൊതുയോഗവും...

കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷൻ : തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ് നടന്നു

0
പന്തളം : കുട്ടികളിലെയും മുതിർന്നവരിലെയും ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതമായ ഉപയോഗം തടയുന്നതിനായി...