പാലാ നഗരസഭയിലെ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി എൽഡിഎഫ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പാലാ നഗരസഭയിലെ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി എൽഡിഎഫ്. തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക്‌ മുന്നിലാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ നോട്ടീസ് നൽകിയത്. കേരള കോൺഗ്രസ് (എം), സിപിഎം കൗൺസിലർമാർ നോട്ടീസിൽ ഒപ്പിട്ടു. യുഡിഎഫിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഭരണത്തിൽ വരാൻ വേണ്ടിയല്ല രാഷ്ട്രീയ ധാർമികതയുടെ പുറത്താണ് അവിശ്വാസം പ്രമേയം നൽകിയതെന്ന് പാലാ നഗരസഭ പ്രതിപക്ഷ നേതാവ് ബിജു പാലൂപടവൻ പറഞ്ഞു. യുഡിഎഫിൽ തന്നെ പ്രതിസന്ധിയാണ്. നഗരസഭയിൽ ഭരണം നടക്കുന്നില്ല. ചെറുപ്പക്കാരിയായ ഒരു ചെയർപേഴ്സൺ വന്നപ്പോൾ ഭരണത്തിൽ പ്രതിപക്ഷം പിന്തുണ നൽകി. അവിശ്വാസം കൊടുത്തത് പ്രതിപക്ഷത്തിന് ഭരണം പിടിക്കാനല്ല. രാഷ്ട്രീയ ധാർമികതയുടെ പുറത്താണ് അവിശ്വാസം കൊണ്ട് വന്നതെന്നും ബിജു പാലൂപ്പടവൻ കൂട്ടിച്ചേർത്തു. സ്വാതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കഴിഞ്ഞ ആഴ്ച പ്രണയം പാസാക്കിയിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അതിശക്തമായ മഴ ; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ...

വരുന്നൂ കെഎസ്ആര്‍ടിസി ബസുകളില്‍ 32 ഇഞ്ച് ടെലിവിഷന്‍

0
കൊച്ചി: കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകളില്‍ ടിവി സ്ഥാപിക്കുന്നു....

ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
കൊച്ചി: ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന്...

മേജർ രവിക്കെതിരെ വെജിറ്റബിള്‍ മർച്ചന്റ് അസോസിയേഷൻ രം​ഗത്ത്

0
കൊച്ചി: മേജർ രവിക്കെതിരെ വെജിറ്റബിള്‍ മർച്ചന്റ് അസോസിയേഷൻ രം​ഗത്ത്. താൻ ഇറങ്ങിവന്നത്...