ചോർന്നൊലിക്കുന്ന വീട് നന്നാക്കി നൽകി എണ്ണൂറാം വയൽ സി എം എസ് സ്കൂൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: ഈസ്റ്റർ ദിനത്തിൽ ആഘോഷങ്ങൾ മാറ്റി വെച്ച് എണ്ണൂറാം വയൽ സി എം എസ് സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും കൈ കോർത്തപ്പോൾ ചോർന്നൊലിച്ച് തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന വീട്ടിൽ കഴിയുന്ന കുടുംബത്തിന് ആശ്വാസമായി. ഈസ്റ്ററിന്റെ അർത്ഥവത്തായ സന്ദേശം ഒരു കുടുംബത്തിന്റെ സന്തോഷത്തിന് ഇടയാക്കിയ ചാരിതാർഥ്യത്തിലാണ് എണ്ണൂറാംവയൽ സി എം എസ് സ്കൂൾ. നനഞ്ഞൊലിച്ച് ഏത് നിമിഷവും നിലം പതിക്കാവുന്ന വീട്ടിൽ ഭയപ്പാടോടെ കഴിയുകയായിരുന്നു ഈ കുടുംബം.

കുടുംബത്തിന്റെ ദുരവസ്ഥയറിഞ്ഞു സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിവരം അറിയിക്കുകയും അവർ പൂർണ്ണ പിന്തുണ നൽകുകയും ചെയ്തു. ഒരു രക്ഷിതാവ് വീടിന്റെ പുനരുദ്ധാരണത്തിനാവശ്യമായ സാമ്പത്തിക സഹായവും നൽകി.ഇനി മാതാവിനും രണ്ടു മക്കൾക്കും ഭയം കൂടാതെ വീട്ടിൽ കഴിയാം. നനഞ്ഞു കുതിർന്ന മേൽകൂരയ്ക്ക് കീഴിൽ ഭയന്നു കഴിയുകയായിരുന്ന ഈ കുടുംബത്തിന് ഇത്തവണത്തെ ഈസ്റ്റർ മറക്കാനാവാത്ത സന്തോഷമാണ് പ്രദാനം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ വേനൽ മഴ ശക്തമായതോടെ മക്കളെയും കൂട്ടി അയൽ വീടുകളിൽ അഭയം തേടുകയല്ലാതെ ഇവർക്ക് മറ്റു മാർഗ്ഗം ഒന്നും ഇല്ലായിരുന്നു.

സ്ഥലം സ്വന്തം പേരിൽ അല്ലാത്തതിനാൽ പഞ്ചായത്തിൽ നിന്നോ ഗവണ്മെന്റിൽ നിന്നോ സഹായങ്ങൾ ഒന്നും ലഭിക്കുകയുമില്ല. ഈ വിഷമ ഘട്ടത്തിലാണ് സ്കൂൾ സഹായത്തിനെത്തിയത്. അധ്യാപകർക്കൊപ്പം പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ഷിതാക്കളും മുന്നിട്ടിറങ്ങിയതോടെ ഈസ്റ്റർ ദിനത്തിൽ ഇവരുടെ വീടിന്റെ തകരാറിലായ മേൽക്കൂര പൊളിച്ചു മാറ്റി ബലവത്താക്കി ഷീറ്റ് മേഞ്ഞു. അവശേഷിക്കുന്ന പണികൾ രണ്ടു ദിവസം കൊണ്ടു പൂർത്തിയാക്കും.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകമുറ്റുനോക്കിയ അമേരിക്ക ഇറാൻ സമാധാനക്കരാർ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിൽ പൂർത്തിയായി

0
ജനീവ: അമേരിക്കയും ഇറാനും തമ്മിൽ സമാധാനക്കരാർ രൂപീകരിക്കാനുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം...

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ചർച്ച ഇന്ന് മുതൽ നിയമസഭയിൽ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ഇന്ന് സംസ്ഥാന നിയമസഭയിൽ...

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...