കലഞ്ഞൂർ : കലഞ്ഞൂർ ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റിയെ തെരെഞ്ഞെടുക്കാൻ ചേർന്ന പൊതുയോഗത്തിന് നേരെയുള്ള ആർ എസ് എസ് ആക്രമണത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിപഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. കലഞ്ഞൂർ ജംഗ്ഷനിൽ ചേർന്ന പ്രതിഷേധ യോഗം സി പി ഐ എം കൊടുമൺ ഏരിയ സെക്രട്ടറി എ എൻ സലീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കൺവീനർ കെ തുളസീധരൻ അധ്യക്ഷത വഹിച്ചു. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം പ്രൊഫ. കെ മോഹൻ കുമാർ, ഏരിയ കമ്മിറ്റിയംഗങ്ങളായ പി വിജയകുമാർ, പി രാജഗോപാലൻ നായർ, ഡി ബിനോയ്, അഡ്വ. ആർബി രാജീവ് കുമാർ, എം മനോജ് കുമാർ, ടി വി പുഷ്പവല്ലി. എസ് രാജേഷ്, കൂടൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി ഉന്മേഷ്, സ.ശ്രീകുമാർ എന്നിവർ സംസാരിച്ചു. ആക്രമണത്തിൽ ഏരിയ കമ്മിറ്റിയംഗം എസ് രാജേഷിന്‍റെ തലക്ക് പരിക്കേറ്റിരുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.