ആംബുലന്‍സ് ലഭിച്ചില്ല ; നവജാത ശിശുവിന്‍റെ മൃതദേഹം മാതാപിതാക്കള്‍ ഇരുചക്ര വാഹനത്തില്‍ വീട്ടിലെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

വിശാഖപട്ടണം : ആംബുലന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് പതിനാല് ദിവസം പ്രായമുള്ള നവജാത ശിശുവിന്‍റെ മൃതദേഹം ഇരുചക്ര വാഹനത്തില്‍ വീട്ടിലെത്തിച്ച് മാതാപിതാക്കള്‍. ആന്ധ്രാപ്രദേശിലാണ് സംഭവം. വിശാഖപട്ടണത്തെ കിംഗ് ജോര്‍ജ് ഹോസ്പിറ്റലില്‍ നിന്ന് പടേരു വരെ 100 കിലോമീറ്ററിലധികമാണ് കുഞ്ഞിന്‍റെ മൃതദേഹവുമായി ഇവര്‍ക്ക് സഞ്ചരിക്കേണ്ടി വന്നത്. ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ട് നല്‍കാതിരുന്നതിനാലാണ് മാതാപിതാക്കള്‍ക്ക് ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കേണ്ടിവന്നത്. ഫെബ്രുവരി രണ്ടിനാണ് ഇവര്‍ക്ക് കുഞ്ഞ് ജനിക്കുന്നത്.

എന്നാല്‍ ജനിച്ചയുടനെ കുട്ടിക്ക് പെരിനാറ്റല്‍ അസ്ഫിക്‌സിയ എന്ന രോഗം കണ്ടെത്തുകയും തുടര്‍ന്ന് വിശാഖപട്ടണത്തുള്ള കിംഗ് ജോര്‍ജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റിയ കുഞ്ഞ് ഇക്കഴിഞ്ഞ ദിവസമാണ് മരിച്ചത്. കുഞ്ഞിന്‍റെമൃതദേഹം കൊണ്ടുപോകാനായി ആംബുലന്‍സ് വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതരോട് മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യത്തിന് ആംബുലന്‍സ് ഇല്ലെന്ന് പറഞ്ഞ് അധികൃതര്‍ ഇവരുടെ ആവശ്യം തള്ളിയെന്നാണ് മാതാപിതാക്കളുടെ ആരോപണം. തുടര്‍ന്ന് കുഞ്ഞിന്‍റെ മൃതദേഹവുമായി പടേരു ഗ്രാമത്തിലെ വീട്ടിലേക്ക് ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്നു.

അതേസമയം ഇവര്‍ക്ക് ആംബുലന്‍സ് നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. ആംബുലന്‍സ് വിട്ട് നല്‍കില്ലെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും കുറച്ച് സമയം എടുക്കുമെന്നാണ് പറഞ്ഞതെന്നും ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ അശോക് കുമാര്‍ പറഞ്ഞു. ആശുപത്രിയില്‍ ആവശ്യത്തിന് അംബുലന്‍സുകള്‍ ഇല്ലെന്ന വാദം അദ്ദേഹം ശക്തമായി എതിര്‍ക്കുകയും ചെയ്തു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് വേണ്ടി ആംബുലന്‍സ് സൗകര്യം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൂപ്രണ്ട് വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...