കോഴിക്കോട്: താമരശേരി ചുരത്തില്‍ ലോറി കുടുങ്ങിയതിനെ തുടർന്ന് നേരിട്ടത് രൂക്ഷമായ ഗതാഗത തടസം. എട്ടാം വളവിലാണ് ലോറി കുടുങ്ങിയത്. താമരശേരി ചുരത്തില്‍ പുലർച്ചെ അഞ്ചോടെയാണ് സംഭവം. മൂന്ന് മണിക്കൂർ പണിപ്പെട്ട് രാവിലെ എട്ടോടെയാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്. ലോറി കുടുങ്ങിയതോടെ ചുരം റോഡിൽ നൂറുകണക്കിനു വാഹനങ്ങൾ കുരുക്കിലായി. പോലീസും സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ഗതാഗതം നിയന്ത്രിച്ചു. ചെറിയ വാഹനങ്ങള്‍ വണ്‍വേ ആയി കടത്തിവിട്ടു. എട്ടോടെ ലോറി മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























