കയറ്റം കയറാനാകാതെ ലോറി : അപകടം ഒഴിവായത് തലനാരിഴക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് റോഡിൽ പേരുവാലി കയറ്റത്തിൽ തടി കയറ്റി വന്ന ലോറി കയറ്റത്തിൽ നിന്നതിനെ തുടർന്ന് അപകടം ഒഴിവായത് തലനാരിഴക്ക്. വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു സംഭവം. ലോറി കയറ്റത്തിൽ നിന്നതിന് തൊട്ടുപിന്നാലെ വന്നിരുന്ന സ്വകാര്യ ബസ് ഡ്രൈവർ റോഡിന്റെ ഒരു വശത്ത്കൂടി കയറി പോകാം എന്ന് കരുതി ബസ് ഇടത് വശം ചേർന്ന് തിരിച്ചെങ്കിലും ടയർ റോഡിൽ നിന്നും തെന്നി മാറി ബസ് ഒരു വശത്തേക്ക് ചരിയുകയും ചെയ്തു. പിന്നീട് ഏറെ നേരെത്തെ ശ്രമത്തിന് ഒടുവിൽ ബസ് ഇവിടെ നിന്നും കൊണ്ടുപോയി എങ്കിലും തടിലോറി റോഡിൽ നിന്നും മാറ്റാൻ കഴിയാതെ വന്നതിനാൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപെട്ടു. കോന്നി തണ്ണിത്തോട് റോഡിൽ അമിത ഭാരം കയറ്റി വരുന്ന ലോറികൾ കയറ്റത്തിൽ നിൽക്കുന്നത് പതിവായി മാറുകയാണ്. രാത്രി സമയങ്ങളിലാണ് ഇത്തരത്തിൽ ലോറികൾ കൂടുതലും കടന്നുപോകുന്നത്. മാത്രമല്ല ലോറി കയറ്റം കയറാതെ വരുമ്പോൾ ടയറുകൾക്ക് അട വെക്കുന്ന വലിയ കല്ലുകൾ റോഡിൽ നിന്നും നീക്കം ചെയ്യാത്തതും അപകട ഭീഷണിയാകുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....