പരുത്തിക്കാവ് ക്ഷേത്രത്തിലെ നവാഹയജ്ഞത്തിനും ഉത്സവത്തിനും തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: ചെറുകുളഞ്ഞി പരുത്തിക്കാവ് ദേവീക്ഷേത്രത്തിലെ ഭാഗവത നവാഹയജ്ഞത്തിനും ഉത്സവത്തിനും തുടക്കമായി. നവംബർ 27ന് സമാപിക്കും. മേൽശാന്തി മധുസൂദനൻ നമ്പൂതിരി യജ്ഞവേദിയിൽ ഭദ്രദീപ പ്രതിഷ്ഠ നടത്തിയതോടെ നവാഹ യഞ്ജത്തിന് തുടക്കമായി. 9 ദിവസം തുടർച്ചയായ ദേവീ ഭാഗവത പാരായണയഞ്ജം ഉണ്ടാവും. ഇല്ലത്തപ്പൻകാവ് ജനാർദനൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. യജ്ഞദിവസങ്ങളിൽ രാവിലെ ആറിന് ലളിതാസഹസ്രനാമജപം, 12.15-ന് പ്രഭാഷണം, ഒന്നിന് പ്രസാദമൂട്ട്, വൈകീട്ട് വിശേഷാൽ പൂജകൾ, പ്രഭാഷണം, രാത്രി ഒമ്പതിന് കലാ പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.

15-ന് രാത്രിയിൽ നൃത്തസന്ധ്യ, 16-ന് തിരുവാതിര, 17-ന് സംഗീതസന്ധ്യ, 18-ന് കഥകളി, 19-ന് ഭരതനാട്യം, 22-ന് നൃത്തനൃത്യങ്ങൾ എന്നിവ നടക്കും. 23-ന് രാവിലെ 10.30-ന് അവഭൃഥസ്നാന ഘോഷയാത്ര, വിദ്യാഭ്യാസ അവാർഡ് വിതരണം, മഹാപ്രസാദമൂട്ട് എന്നിവയോടെ യജ്ഞം സമാപിക്കും. 25-ന് ഉത്സവം തുടങ്ങും. അന്ന് രാവിലെ ഏഴിന് പടയണി, 7.30-ന് ഭാഗവത പാരായണം, രാത്രി 7.30-മുതൽ നൃത്തപരിപാടികൾ, 26-ന് രാവിലെ ഏഴിന് പറയിടീൽ, സമാപനദിവസമായ 27-ന് രാവിലെ ഒമ്പതിന് പൊങ്കാല, 10-ന് നവകം, ശ്രീഭൂതബലി, വൈകീട്ട് അഞ്ചിന് കാർത്തിക എഴുന്നള്ളത്ത്, രാത്രി 8.30-ന് വിളക്ക്, 9.30-ന് സംഗീത സദസ്സ്, 11.30-ന് ഗാനമേള എന്നിവ ഉണ്ടായിരിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....