സംസ്ഥാനപാതയിലെ വെള്ളകെട്ട് ശബരിമല മണ്ഡല കാലത്തെ സാരമായി ബാധിക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഓടകൾ വൃത്തിയാക്കാത്തത് മൂലം കോന്നിയിൽ രൂപപെടുന്ന റോഡിലെ വെള്ളകെട്ട് ശബരിമല മണ്ഡലകാലത്തെ സാരമായി ബാധിക്കും. കലഞ്ഞൂർ മുതൽ കുമ്പഴ വരെയുള്ള ഭാഗങ്ങളിൽ ചില ഇടങ്ങളിൽ രണ്ടാംഘട്ട ടാറിങ് പൂർത്തിയായെങ്കിലും ഓട നാളിതുവരെ വൃത്തിയാക്കിയിട്ടില്ല. ഇതിനാൽ തന്നെ മഴ പെയ്യുമ്പോൾ റോഡിൽ കെട്ടികിടക്കുന്ന വെള്ളം ഒഴുകി പോകുവാൻ ഇടമില്ലാതെ റോഡിൽ വെള്ളകെട്ട് രൂക്ഷമാവുകയും ഇത് വാഹന ഗതാഗതത്തിന് തടസമാവുകയും ചെയ്യുന്നു. തമിഴ്നാട് പോലെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി അയ്യപ്പഭക്തർ ആണ് കോന്നിയിലൂടെ സഞ്ചരിക്കുന്നത്. റോഡിൽ വെള്ളകെട്ട് രൂക്ഷമായാൽ അയ്യപ്പഭക്തരുടെ വാഹനങ്ങൾ റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും.

കോന്നി ചൈനമുക്ക്, മാരൂർ പാലം, വലിയ പള്ളിയുടെ ഭാഗം എന്നിവിടങ്ങളിൽ രൂക്ഷമാകുന്ന വെള്ളകെട്ട് നിയന്ത്രിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ എസ് റ്റി പി അധികൃതരോട് നിരവധി തവണ ആവശ്യപെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. റോഡിൽ വെള്ളം കെട്ടി നിൽക്കുന്നത് വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. റോഡിൽ വെള്ളം നിറയുമ്പോൾ വ്യാപാരികൾ തന്നെ ഓടയിലേക്ക് വെള്ളം കുത്തി വിടുകയാണ് ചെയ്യുന്നത്. ഈ തരത്തിൽ വെള്ളം കെട്ടി നിന്നാൽ അത് ടാറിങ്ങിനും ദോഷം ചെയ്യുമെന്ന് ഉറപ്പാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...