യുകെയിൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയ കേസിൽ മുഖ്യ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: യുകെയിൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് പിറവം സ്വദേശിയിൽ നിന്നും 12 ലക്ഷം രൂപ തട്ടിയ കേസിൽ മുഖ്യ പ്രതി പിടിയിൽ. ഒളിവിലായിരുന്ന തൃശ്ശൂർ സ്വദേശി മാളിയേക്കൽ ബെന്നിയാണ് അറസ്റ്റിലായത്. പിറവം പോലീസ് ആണ് വടക്കാഞ്ചേരിയിൽ നിന്നും പ്രതിയെ പിടി കൂടിയത്. കണ്ണൂർ, തൃശ്ശൂർ ജില്ലകളിലായി 13 ഓളം കേസുകളിൽ പ്രതിയായ തൃശ്ശൂർ അത്താണി സ്വദേശി 57 വയസ്സുള്ള മാളിയേക്കൽ ബെന്നിയാണ് അറസ്റ്റിലായത്. സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വടക്കാഞ്ചേരിയിൽ നിന്നും പ്രതിയെ പിടികൂടിയത്. ഭാര്യവീട്ടിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ഇയാൾ.

2023 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യു കെ യിൽ ജോലി വാങ്ങി നൽകാം എന്ന് വാഗ്ദാനം ചെയ്താണ് 12 ലക്ഷം തട്ടിയെടുത്തത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും തട്ടിപ്പിൽ കൂടുതൽ പ്രതികൾ ഉള്ളതായി പൊലീസിന് വ്യക്തമായിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ ഒരു അഭിഭാഷകൻ ഉൾപ്പെടെയുള്ളവരുടെ പങ്ക് സംബന്ധിച്ച വ്യക്തമായ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി പിറവം പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...