കോന്നി നിയോജക മണ്ഡലത്തിൽ പൂർത്തീകരിച്ചതും, ആരംഭിക്കുന്നതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രിമാർ നിർവഹിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: ഉത്സവാന്തരീക്ഷത്തിൽ കോന്നി നിയോജക മണ്ഡലത്തിൽ പൂർത്തീകരിച്ചതും, ആരംഭിക്കുന്നതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രിമാർ നിർവഹിച്ചു. കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിൽ നടന്ന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷനായി. 13 കോടി രൂപ അനുവദിച്ച് അച്ചൻകോവിൽ നദിക്ക് കുറുകെ നിർമ്മിക്കുന്ന ചിറ്റൂർകടവ് പുതിയ പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനവും, 257 കോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തികരിച്ച് നാടിന്റെ മുഖച്ഛായ മാറ്റിയ സംസ്‌ഥാന പാതയുടെ കോന്നി റീച്ചിന്റെ ഉദ്ഘാടനവും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ്‌ റിയാസ് ഓൺ ലൈനായി നിർവഹിച്ചു.

10 കോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തീകരിച്ച കോന്നി താലൂക് ആശുപത്രി ആരോഗ്യ വീണാ ജോർജും, 40 കോടി രൂപ ചിലവിൽ 4 പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്നതിന് ഇളയാംകുന്നിൽ നിർമ്മിക്കുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമ്മാണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും, കോന്നി ആനക്കൂട്ടിൽ നിർമ്മാണം പൂർത്തീകരിച്ച ഹണി പ്രോസസിംഗ് യൂണിറ്റിന്റെയും, പ്രൊവിഷൻ സ്റ്റോർ (ഫോറസ്റ്റ് കാൻറീൻ ) എന്നിവയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രനും ഓൺലൈൻ ആയി നിർവഹിച്ചു. ഇക്കോ ടൂറിസം സെൻ്ററിൽ നവീകരിച്ച ചിൽഡ്രൻസ് പാർക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

കെ.ആർ.കെ പ്രദീപ്, ഫാ. പി വൈ ജസൻ, കാസിം കോന്നി, കോന്നി ഡി എഫ് ഓ ആയുഷ് കുമാർ കോറി ഐ എ എസ്, ഡി എം ഓ ഡോ അനിത കുമാരി, ഡി പി എം ഡോ. ശ്രീകുമാർ, കെ എസ് ടി പി എക്‌സികുട്ടീവ് എഞ്ചിനീയർ ദീപ, വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ സന്തോഷ്‌, പൊതുമരാമത്ത് പാലം വിഭാഗം അസി.എക്‌സി.എഞ്ചിനീയർ ഷീജ തോമസ്, പി.ജെ. അജയകുമാർ, ശ്യാംലാൽ, പി.എസ്. കൃഷ്ണകുമാർ, എ.ദീപകുമാർ, സന്തോഷ് കൊല്ലൻ പടി, രഘുനാഥ്‌ മാമ്മുട്, ചിറ്റൂർ ചന്ദ്ര മൗലി, ബൈജു വടക്കേപ്പുറത്ത്, സോമൻ പാമ്പായിക്കോട്, അഡ്വ.സത്യാനന്ത പണിക്കർ, അഞ്ചു അരവിന്ദ്, അനില പ്രദീപ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രശസ്ത ഗായകർ ജാസി ഗിഫ്റ്റും, അഞ്ചു ജോസഫും നയിച്ച മ്യൂസിക്കൽ നൈറ്റും ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...