ചെങ്ങന്നൂര്‍ പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ അന്ത്രയോസ് ബാവായുടെ ശ്രാദ്ധ പെരുന്നാൾ – സമൂഹസദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ അന്ത്രയോസ് ബാവായുടെ 334 – മത് ശ്രാദ്ധ പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ സമൂഹസദ്യയിൽ നാനാജാതി മതസ്ഥരായ ആയിരങ്ങൾ പങ്കെടുത്തു. വിശുദ്ധന്റെ  സ്മരണകൾ നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ നടന്ന സമൂഹസദ്യ രാവിലെ 11 മണിക്ക് ആരംഭിച്ച് വൈകിട്ട് 4 മണിക്കാണ് അവസാനിച്ചത്. ഡോ.മാത്യൂസ് മാർ തിമോത്തിയോസ്, മന്ത്രി സജി ചെറിയാൻ, ജില്ലാ ജഡ്ജി ഡോണി തോമസ് വറുഗീസ്, നഗരസഭാദ്ധ്യക്ഷൻ മനിഷ് കീഴാർ മഠത്തിൽ, കെ.പി.സി.സി. സെക്രട്ടറി സുനിൽ പി. ഉമ്മൻ, ബി.ജെ.പി.സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ, മേഖല പ്രസിഡന്റ് സന്ദീപ് വചസ്പതി, ജില്ലാ സെക്രട്ടറി ബി.കൃഷ്ണകുമാർ, ജൂണി കുതിരവട്ടം, തോമസ് ഫിലിപ്പ്, ജോർജ് തോമസ്, റിട്ട.ഐ.ജി.പി.വി. ഈപ്പൻ തുടങ്ങി ജീവിതത്തിന്റെ  നാനാതുറകളിൽപ്പെട്ടവർ സമൂഹസദ്യയിൽ പങ്കാളികളായി.

കായംകുളം കണ്ടല്ലൂർ കൊല്ലകൽ ജി.ദേവകി അമ്മ ഈ വർഷത്തെ ആറാം മാർത്തോമ്മ അവാർഡിന് അർഹത നേടിയതായി ഡോ.മാത്യൂസ് മാർ തിമോത്തിയോസ് പ്രഖ്യാപിച്ചു. കത്തീഡ്രൽ വികാരി ഡോ.ഫാ.തോമസ് വർഗീസ് അമയിൽ, ഫാ.ജിജോ കണ്ണാട്ട്, ഫാ.ബിജു.റ്റി. മാത്യൂ, ട്രസ്റ്റി ടൈറ്റസ് മാത്യൂ, സെക്രട്ടറി ബിജു അലക്സാണ്ടർ എന്നീ വർ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...