വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ്.എൽ.പി സ്കൂളിന്റെ പുതിയ അക്കാദമിക് ബ്ലോക്ക് ഉത്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: എണ്ണൂറാംവയൽ സി.എം.എസ്.എൽ.പി സ്കൂളിന്റെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ പ്രതിഷ്ഠാ ശുശ്രൂഷയും ഉദ്‌ഘാടനവും സി.എസ്.ഐ. മധ്യ കേരള മഹായിടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ നിർവഹിച്ചു. മഹായിടവക ഭാരവാഹികളായ അനിയൻ.കെ.പോൾ, അഡ്വ.സ്റ്റീഫൻ ജെ.ഡാനിയേൽ, ജിജി ജോൺ ജേക്കബ്, അഡ്വ.ഷീബ തരകൻ, സുമോദ്.സി. ചെറിയാൻ, റവ.ഡോ.പി.കെ കുരുവിള, സോജി വർഗീസ് ജോൺ തുടങ്ങിയവർ പ്രതിഷ്ഠ ശുശ്രൂഷയിൽ സഹകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന വർണ്ണ ശബളമായ സാംസ്‌കാരിക ഘോഷയാത്ര വിദ്യാലയത്തിൽ നിന്നുമാരംഭിച്ച് ചന്തയിലെത്തി കവല ചുറ്റി വിദ്യാലയത്തിൽ സമാപിച്ചു. വാദ്യ ഘോഷങ്ങളുടെയും നിശ്ചല രൂപങ്ങളും കലാ രൂപങ്ങളും വർണ്ണപ്പൊലിമ പകർന്ന ഘോഷയാത്രയിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ തുടങ്ങി നൂറു കണക്കിന് ആളുകൾ അണിനിരന്നു.

പൊതു സമ്മേളനം ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും സ്മാർട്ട്‌ ക്ലാസ്സ്‌ മുറികളുടെ ഉദ്ഘാടനവും പ്രമോദ് നാരായൺ എം.എല്‍.എ നിർവഹിച്ചു. നവീകരിച്ച വിദ്യാലയ മന്ദിരങ്ങളുടെ സമർപ്പണം തിരുവിതാംകൂർ രാജ കുടുംബാംഗം ആദിത്യ വർമ നിർവഹിച്ചു. ഫെയർ ഫീൽഡ് സ്പോർട്സ് സെന്ററിന്റെ ഉദ്ഘാടനം മഹായിടവക വൈദിക സെക്രട്ടറി റവ. അനിയൻ കെ പോളും സുവനീർ പ്രകാശനം മഹായിടവക അത്മായ സെക്രട്ടറി അഡ്വ. സ്റ്റീഫൻ ജെ ഡാനിയേലും, ജൂബിലി ലോഗോ പ്രകാശനം മഹായിടവക രജിസ്ട്രാർ ഷീബ തരകനും നിർവഹിച്ചു. ഓക്സ്ഫംന്റെ അന്താരാഷ്ട്ര ഡയറക്ടർ ജെ എസ് അടൂർ മുഖ്യ പ്രഭാഷണം നടത്തി. സ്കോളർഷിപ്പുകൾ ജില്ലാ പഞ്ചായത്ത്‌ അംഗം ആരോൺ ബിജിലി പനവേലിലും എൻഡോവ്മെന്റുകൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് രമാദേവിയും വിതരണം ചെയ്തു.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത്‌ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. സിവിൽ സർവീസിൽ പ്രവേശിച്ച പൂർവ വിദ്യാർത്ഥി ടി.ജി വിജേഷ് കുമാർ, നാല് ഗിന്നസ് റെക്കോർഡുകൾ നേടിയ സെബിൻ സജി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം മേഴ്സി ഫിലിപ്പ്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ബിന്ദു തോമസ്, രാജി വിജയകുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മെറിൻ സഖറിയ, പാ. പി സി ചെറിയാൻ, സുഗു സി. ഉമ്മൻ, ഡോ.മനു വർഗീസ്, ഷീലു മേരി കുര്യൻ, ജോജി തോമസ് വർക്കി, പി ടി ജൂലിയൻ, എം ജെ ജോൺ, ഷൈനു ചാക്കോ, ഷൈനി ജോർജ്‌, എം ടി മത്തായി എന്നിവർ പ്രസംഗിച്ചു.  കുട്ടികളുടെ കലാ പരിപാടികൾ, ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവ് മുഹമ്മദ്‌ യാസീന്റെ കലാ പ്രകടനം, തുടങ്ങി വൈവിധ്യമാർന്ന കലാ പരിപാടികളും നടന്നു. അപ്പാണ്യം ഭക്ഷ്യ മേള രുചിക്കൂട്ടിന്റെ കലവറയായി മാറി. തനതു കേരള വിഭവങ്ങൾ, അറേബ്യൻ, ചൈനീസ് വിഭവങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ 100 ൽ അധികം ഭക്ഷ്യ വിഭവങ്ങൾ മേളയിൽ ഒരുക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...