സംസ്ഥാനത്ത് പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണം വർധിക്കുന്നു ; ഏറ്റവും കൂടുതൽ ഈ ജില്ലയിൽ…!

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നത് മലപ്പുറം ജില്ലയിൽ. വിവിധ കേസുകളിൽ പിടികൂടിയ 4,779 വാഹനങ്ങളാണ് വെയിലും മഴയുമേറ്റ് വർഷങ്ങളായി കിടക്കുന്നത്.റോഡരികിലടക്കം കൂട്ടിയിടുന്ന വാഹനങ്ങൾ യാത്രക്കാ‌ർക്കും ഭീഷണിയാണ്. പാലക്കാട് – 2,853, തൃശൂർ സിറ്റി പോലീസ് പരിധി – 2,612, കോഴിക്കോട് സിറ്റി – 2,102 എന്നിങ്ങനെയാണ് തുരുമ്പെടുക്കുന്ന കസ്റ്റഡി വാഹനങ്ങളുടെ എണ്ണം. മണൽ, മണ്ണ്, അനധികൃത ക്വാറി ഉത്പനങ്ങൾ കടത്തിയ വാഹനങ്ങളും വാഹനാപകടങ്ങളിൽ ഉൾപ്പെട്ടവയുമാണ് ജില്ലയിൽ തുരുമ്പെടുക്കുന്നവയിൽ നല്ലൊരു പങ്കും.

ക്രിമിനൽ കേസുകളിൽ പിടികൂടിയവയും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ബൈക്ക്, കാർ, ലോറി എന്നിവയാണ് കൂടുതൽ. വണ്ടൂർ, മഞ്ചേരി, വളാഞ്ചേരി, വേങ്ങര, എടവണ്ണ സ്‌റ്റേഷൻ പരിധികളിലൊഴികെ മറ്റിടങ്ങളിലെല്ലാം തൊണ്ടിവാഹനങ്ങൾ കാര്യമായി കെട്ടിക്കിടക്കുന്നുണ്ട്. പെറ്റിക്കേസുകളിൽ പോലും പിടികൂടുന്ന വാഹനങ്ങൾ ഏറെക്കാലം പോലീസ് കസ്റ്റഡിയിലെടുക്കുന്നെന്ന ആരോപണത്തെ തുടർന്ന് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകൊടുക്കുന്ന നടപടികൾ ലളിതമാക്കിയെങ്കിലും പ്രയോജനമുണ്ടായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡലിന് അര്‍ഹനായി പത്തനംതിട്ട ഫയർ സ്റ്റേഷനിലെ കെ.കെ രമാകാന്ത്

0
പത്തനംതിട്ട : പത്തനംതിട്ട ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡല്‍...

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...