തിരുവല്ലയിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീ പിടിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല റവന്യൂ ടവർ പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാറിന് തീ പിടിച്ചു. കാറിന്റെ ബോണറ്റിനുളളിൽ പടർന്ന തീ അഗ്നി ശമന സേനയെത്തി അണച്ചു. ഇന്നുച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. താലൂക്ക് ആശുപത്രി – റവന്യൂ ടവർ റോഡിൽ പാർക്ക് ചെയ്തിരുന്ന തുകലശ്ശേരി കണ്ടത്തിൽ പറമ്പിൽ വീട്ടിൽ അന്നമ്മ വർഗീസിന്റെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. കാറിന്റെ ബോണറ്റിനുളളിൽ നിന്നും തീയാളുന്നത് കണ്ട സമീപത്തെ സ്ഥാപന ഉടമ ഫയർ ഫോഴ്സിൽ വിവരമറിയിച്ചു. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ സ്റ്റേഷൻ ഓഫീസർ ആർ. ബാബുവിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനാ അംഗങ്ങൾ ചേർന്ന് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മെഡിക്കൽ സ്റ്റോറുകൾക്ക് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ് ; കുറിപ്പടിയില്ലാതെ വേദന സംഹാരികളോ സിറിഞ്ചോ നൽകരുത്

0
കൊച്ചി: മരുന്ന് കുറിപ്പടി ഇല്ലാതെ സിറിഞ്ചും വേദനസംഹാരികളും നൽകരുതെന്ന് ആഭ്യന്തര മന്ത്രി...

ഗുരുമന്ദിരത്തിലെ വഞ്ചി മോഷണം : പ്രതിയെ റാന്നി പോലീസ് പിടികൂടി

0
റാന്നി : ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വഞ്ചികളും ഓട്ടുപാത്രങ്ങളും മോഷ്ടിക്കുന്ന പ്രതിയെ പോലീസ്...

ശബരിമല സീസണിലേക്ക് 600 ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി ; ടെണ്ടർ ക്ഷണിച്ചു

0
തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ സീസണിലേക്ക് സർവീസ് നടത്തുന്നതിനായി ബസുകൾ വാടകയ്ക്കെടുക്കാൻ...

മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

0
തിരുവനന്തപുരം: ന്യൂഡൽഹി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ...