റാന്നിയിലെ മുഴുവൻ വിദ്യാർഥികളുടെയും അഭിരുചി വർദ്ധിപ്പിക്കുന്ന പാത്ത് ഫൈൻഡർ പ്രോഗ്രാം ആഗസ്റ്റ് മുതൽ നടപ്പാക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി: അഡ്വ. പ്രമോദ് നായായണ്‍ എം.എല്‍.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി റാന്നി നിയോജക മണ്ഡലത്തിലെ മുഴുവൻ വിദ്യാർഥികളുടെയും അഭിരുചി വർദ്ധിപ്പിക്കുന്ന പാത്ത് ഫൈൻഡർ പ്രോഗ്രാം ആഗസ്റ്റ് മുതൽ റാന്നിയിൽ നടപ്പാക്കും. ദേശീയതലത്തിലും അന്തർദേശീയ തലത്തിലുമുള്ള സ്കോളർഷിപ്പ്, സയൻസ് ഒളിമ്പ്യാഡ് എന്നിവയിൽ പങ്കെടുക്കാനുള്ള അക്കാഡമിക് മികവും ആത്മവിശ്വാസവും ലക്ഷ്യമിട്ടാണ് പദ്ധതി. ഇതിനു മുന്നോടിയായി സ്കൂൾ തലത്തിൽ കുട്ടികളുടെ കഴിവുകളുടെ നിർണയം നടത്തും. തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രഗൽഭമായ പരിശീലകരുടെയും സ്ഥാപനങ്ങളുടെയും പിന്തുണയോടെ മത്സരപരീക്ഷയിൽ ആവശ്യമായ പരിശീലനം നൽകും. ഓരോ വിദ്യാർത്ഥിയുടെയും വ്യക്തിഗത അക്കാഡമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് സഹായകരമായ മുഴുവൻ വിദ്യാർഥികളുടെയും പ്രൊഫൈൽ മാപ്പിംഗ് ഇന്ത്യയിലാദ്യമായി ചെയ്യും.

ഹയർസെക്കൻഡറി സ്കൂളിലെത്തിയാൽ കോഴ്സുകളും കരിയറും തെരഞ്ഞെടുക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ അഭിരുചി നിർണയം (ആപ്റ്റിറ്റ്യൂഡ് മാപ്പിംഗ്) നടത്തും. ഈ മേഖലയിൽ ഉള്ള രാജീവ് ഗാന്ധി സെൻ്റർ ഫോർ സോഷ്യൽ സ്റ്റഡീസ് ആൻഡ് പോളിസി മേക്കിംഗിലെ വിദഗ്ധ സംഘമാണ് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി കരിയർ കോൺക്ലേവുകൾ സംഘടിപ്പിക്കും. മെഡിക്കൽ ,എൻജിനീയറിംഗ് മേഖലകൾക്കപ്പുറത്തുള്ള കരിയർ സാധ്യതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തും ‘സ്കൂളിന്റെ പുരോഗതിയിൽ പൂർവ്വ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന മൈ സ്കൂൾ മൈ പ്രൈഡ് പദ്ധതിയും ഇതോടൊപ്പം നടപ്പാക്കും. അഡ്വ പ്രമോദ് നാരായൺ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി വിഭാഗം റീജിനൽ ഡെപ്യൂട്ടി ഡയറക്ടർ വി കെ അശോക് കുമാർ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബി ആർ അനില , നോളജ് വില്ലേജ് പ്രചരണ വിഭാഗം ജനറൽ കൺവീനർ പി ആർ പ്രസാദ്, നോളജ് വില്ലേജ് റിസോഴ്സ് ടീം ലീഡ് അഖിൽ കുര്യൻ, എം എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൾ ടീന എബ്രഹാം, ഹെഡ്മാസ്റ്റർ ബിനോയി കെ എബ്രഹാം, ബി രാജശ്രീ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘സതീശൻ ഭരിക്കുന്നത് ബിജെപിക്ക് വേണ്ടി’; സംഘപരിവാർ നേതാക്കളുടെ സന്ദർശനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: സംഘപരിവാര്‍ നേതാക്കള്‍ മുഖ്യമന്ത്രി വി ഡി സതീശനെ സന്ദര്‍ശിച്ചത് ആയുധമാക്കി...

തൃശ്ശൂർ വടക്കാഞ്ചേരിയിൽ നിയന്ത്രണംവിട്ട ആംബുലൻസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം

0
തൃശ്ശൂർ: വടക്കാഞ്ചേരിയിൽ നിയന്ത്രണംവിട്ട ആംബുലൻസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം. കാഞ്ഞിരക്കോട്...

രാമക്ഷേത്ര വിവാദം; ‘സത്യങ്ങൾ പുറത്തുവരുമെന്ന ഭയമാണ് മോദിക്ക്’ – ജയറാം രമേശ്

0
ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്....

കുപ്പിവെള്ളത്തിൽ ആസിഡ്; കുടിച്ച യുവതി ഗുരുതരാവസ്ഥയിൽ

0
ലഖ്‌നൗ: ദാഹമടക്കാന്‍ വെള്ളമെന്ന് കരുതി യുവതി കുടിച്ചത് ആസിഡ്. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ്...