പാലക്കാട് വീട്ടിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിലെ പ്രതികൾക്ക് സ്കൂൾ പരിസരത്തെ സ്ഫോടനത്തിൽ പങ്കുണ്ടെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് വീട്ടിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിലെ പ്രതികൾക്ക് സ്കൂൾ പരിസരത്തെ സ്ഫോടനത്തിൽ പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു. രണ്ട് പ്രതികൾ സ്ഫോടനത്തിന്റെ തലേന്ന് രാത്രി സ്കൂൾ പരിസരത്ത് ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ. സുരേഷ്, നൗഷാദ് എന്നിവരാണ് സ്കൂൾ പരിസരത് എത്തിയത്. എന്തിന് സ്കൂൾ പരിസരത് പോയി എന്നതിന് പ്രതികൾ കൃത്യമായ മറുപടി നൽകിയില്ല. പ്രതികൾ പരസ്പര വിരുദ്ധമായ മൊഴികളാണ് പോലീസിന് നൽകിയത്. സുഹൃത്തിനെ കാണാൻ പോയതാണെന്നും കടയിൽ പോയതാണെന്നുമാണ് പ്രതികൾ പറയുന്നത്. അതേസമയം ഉഗ്രസ്ഫോടന ശേഷിയുള്ള വസ്തുവാണ് പിടിച്ചെടുത്തതെന്നാണ് എഫ്ഐആർ. മനുഷ്യജീവനെ ഇല്ലാതാക്കാൻ ശേഷിയുള്ള സ്ഫോടക വസ്തുക്കൾ ആണ് കല്ലേക്കാട്ട് സുരേഷിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേസിൽ മൂന്നു പ്രതികളാണുള്ളത്.

വ്യാസ വിദ്യ പീഠം സ്‌കൂൾ വളപ്പിൽനിന്ന് ഉഗ്രസ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയ കേസിൽ നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ നിന്ന് സ്ഫോടക വസ്തു കണ്ടെത്തിയത്. സുരേഷ് ആർഎസ്എസ് ബിജെപി പ്രവർത്തകനെന്ന് സിപിഎമ്മും കോൺഗ്രസും ആരോപിച്ചു. ഒരു ബന്ധമില്ലെന്ന് ബിജെപിയും വ്യക്തമാക്കി. ഓഗസ്റ്റ് 20ന് വൈകിട്ടാണ് ആർഎസ്എസ് നിയന്ത്രണത്തിലുള്ള പാലക്കാട് വ്യാസ വിദ്യ പീഠം സ്‌കൂൾ പരിസരത്തു സ്‌ഫോടനമുണ്ടാകുന്നത്. പത്തുവയസുകാരനും വയോധികക്കും പരുക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ടാണ് നൗഷാദ്, ഫാസിൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തിൽ നിന്നാണ് ഇന്ന് രാവിലെ സുരേഷിന്റെ വീട്ടിലേക്ക് പോലീസ് എത്തിയത്. വീട്ടിൽ നിർത്തിയ പരിശോധനയിൽ ഇരുപത്തിനാല് ഇലക്ട്രിക് ഡിറ്റനേറ്ററും, 12 സ്‌ഫോടക വസ്തുക്കളുമാണ് കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീകൃഷ്ണജയന്തി ദിനത്തിൽ ജെൻസി സംഗമം ; സംഘപരിവാർ സംഘടനകളുടെ അമർഷത്തിൽ പരിപാടി റദ്ദാക്കി ബി.ജെ.പി.

0
കൊല്ലം : പുതുതലമുറ വോട്ടർമാരെയും വിദ്യാർഥികളെയും പാർട്ടിയോട് അടുപ്പിക്കുന്നതിന്റെ ഭാഗമായി, ബി.ജെ.പി.യുടെ...

ദോശ നൽകാൻ വൈകിയതിനെച്ചൊല്ലി കലഹം ; ചായക്കട അടിച്ചു തകർത്തു

0
ശാസ്താംകോട്ട: ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ശൂരനാട്ട് ചായക്കട അടിച്ചുതകർത്തു. സംഭവത്തിൽ രണ്ട്...

ഇറാനിൽ വിവാഹച്ചടങ്ങിലേക്ക് യു എസ് മിസൈലാക്രമണം ; കുഞ്ഞുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു

0
ടെഹ്‌റാൻ : ഇറാനിൽ യു.എസ്. നടത്തിയ മിസൈലാക്രമണത്തിൽ കുട്ടി ഉൾപ്പെടെ നാലുപേർ...

നേപ്പാൾ പ്രളയം കഴിഞ്ഞപ്പോൾ ബിഹാറിൽ മത്സ്യങ്ങൾക്ക് അസാധാരണ വലുപ്പം ; കഴിക്കരുതെന്ന് മുന്നറിയിപ്പ്

0
പട്‌ന: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ആയിരത്തിനോട് അടുക്കുമ്പോൾ മറ്റൊരു ഭീഷണി...