തിരുവനന്തപുരം: സമവായത്തിലെത്താതെ കോൺഗ്രസിലെ മന്ത്രി ചർച്ച. സ്പീക്കർ പദവി വേണ്ടെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ നിലപാട്. മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നാണ് ആവശ്യം. അതേസമയം, മന്ത്രി പദവികൾക്കായി ചെന്നിത്തല പക്ഷവും വിഡി പക്ഷവും ആവശ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഷാനിമോൾ ഉസ്മാനിനായി വിഡി പക്ഷവും അൻവർ സാദത്തിനായി ചെന്നിത്തല പക്ഷവും രംഗത്തുണ്ട്. ടി സിദ്ദിഖിൻ്റെ പേരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യമുണ്ട്. മന്ത്രിയാക്കിയേ തീരൂ എന്ന കടുത്ത നിലപാടിലാണ് ഐസി ബാലകൃഷ്ണൻ. പട്ടിക വർഗ പ്രാതിനിധ്യം പറഞ്ഞാണ് സമ്മർദ്ദം ചെലുത്തുന്നത്. മന്ത്രിമാരുടെ പട്ടിക കൈമാറുന്നതിന് ഗവർണ്ണറുടെ സമയം ഇതുവരെയും തേടിയിട്ടില്ല. മൂന്നരക്ക് ശേഷം പട്ടിക കൈ മാറാനാണ് നീക്കം. മുസ്ലിം പ്രതിനിധിയേ ചൊല്ലിയാണ് പ്രധാന തർക്കം. സിദ്ദീഖിൻ്റെയും ഷാനിമോൾ ഉസ്മാൻ്റെയും അൻവറിന്റെയും പേരുകളാണ് ഉയരുന്നത്. ഐസി ബാലകൃഷ്ണനു വേണ്ടി ചെന്നിത്തല പക്ഷം കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്. ഐസി ബാലകൃഷ്ണൻ വന്നാൽ സിദ്ദിഖിന് മന്ത്രിയാകാനുള്ള സാധ്യത കുറയും.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























