എഎപി വിട്ട് ബിജെപിയിൽ എത്തിയ 7 എംപിമാരെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർത്ഥിക്കും ; ഭഗവന്ത് മൻ

For full experience, Download our mobile application:
Get it on Google Play

ചണ്ഡിഗഡ്: കൂടിക്കാഴ്ച്ചയ്ക്ക് രാഷ്ട്രപതി ദ്രൗപതി മുർമ്മു സമയം അനുവദിച്ചെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. എഎപി വിട്ട് ബിജെപിയിൽ എത്തിയ 7 എംപിമാരെ തിരിച്ചുവിളിക്കണമെന്ന് (Recall) രാഷ്ട്രപതിയോട് അഭ്യർത്ഥിക്കും. മെയ് അഞ്ചാം തിയതി ഉച്ചയ്ക്ക് 12 മണിക്കാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ച്ചയിൽ എംഎൽഎമാർ ഒപ്പം ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. രാജ്യസഭയിലെ 10 എഎപി എംപിമാരിൽ ഏഴ് പേർ കഴിഞ്ഞ ഏപ്രിൽ 24-നാണ് എഎപി വിട്ടത്. രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക് കുമാർ മിത്തൽ, ഹർഭജൻ സിംഗ്, രാജീന്ദർ ഗുപ്ത, വിക്രംജിത് സിംഗ് സാഹ്നി, സ്വാതി മലിവാൾ എന്നിവരാണ് പാർട്ടി വിട്ടത്.

ഇതിൽ ആറു പേർ പഞ്ചാബിൽ നിന്നുള്ളവരും ഒരാൾ ദില്ലിയിൽ നിന്നുള്ളയാളുമാണ്. ഈ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നും അവരെ തിരികെ വിളിക്കാൻ അനുവദിക്കണമെന്നുമാണ് ഭഗവന്ത് മന്നിന്റെ പ്രധാന ആവശ്യം. കൂറുമാറിയ എംപിമാരെ ഔദ്യോഗികമായി പുറത്താക്കണമെന്ന് ആവശ്യപ്പെടാൻ പഞ്ചാബിലെ എഎപി എംഎൽഎമാരുടെ ഒരു പ്രതിനിധി സംഘത്തോടൊപ്പം രാഷ്ട്രപതിയെ കാണാനാണ് മുഖ്യമന്ത്രി ആദ്യം പദ്ധതിയിട്ടിരുന്നത്. ബുധനാഴ്ച ചണ്ഡിഗഡിൽ നടന്ന വാർത്താ സമ്മേളനത്തിൽ രാഷ്ട്രപതി കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ച വിവരം അദ്ദേഹം പങ്കുവെച്ചെങ്കിലും, എംഎൽഎമാർ ഒപ്പമുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....