സൗദി അറേബ്യയിൽ ബലിമൃഗങ്ങളുടെ വില കുത്തനെ വർധിച്ചു

For full experience, Download our mobile application:
Get it on Google Play

ദമ്മാം: സൗദി അറേബ്യയിൽ ബലിമൃഗങ്ങളുടെ വില കുത്തനെ വർധിച്ചു. അറവ് മൃഗങ്ങളുടെ ഇറക്കുമതി കുറഞ്ഞതും കന്നുകാലി തീറ്റയുടെ വിലയിൽ ഉണ്ടായ വർധനവുമാണ് ബലിമൃഗങ്ങളുടെ ഡിമാന്റ് വർധിക്കാൻ ഇടയാക്കിയത്. ബലിക്കായി ഉപയോഗിക്കുന്ന പ്രാദേശിക ആടുകൾക്ക് 2000 മുതൽ 3000 റിയാൽ വരെയാണ് മാർക്കറ്റ് വില.ബലി പെരുന്നാളിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സൗദിയിൽ ബലി മൃഗങ്ങളുടെ വിലയിൽ വലിയ വർധനവ് രേഖപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പ്രാദേശിക ആടുകളിലെ മുന്തിയ ഇനമായ നുഐമി, നജ്ദി, അൽഹാരി ഇനങ്ങൾക്ക് 2000 മുതൽ 3000 റിയാൽ വരെയാണ് നിലവിലെ മാർക്കറ്റ് വില. വില കുത്തനെ ഉയർന്നതോടെ മുന്തിയ ഇനം ആടുകളുടെ വിൽപ്പനയിലും ഇടിവ് നേരിട്ടു. പകരം വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ആടുകൾക്കാണ് ഉപഭോക്താക്കളേറെയുള്ളത്. പെരുന്നാൾ അടുക്കുന്നതോടെ വില വീണ്ടും ഉയരുമെന്നും ഈ മേഖലയിൽ ജോലിയെടുക്കുന്നവർ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട മിനി സ്റ്റേഷനിലെ 12 ഓഫീസുകള്‍ മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു

0
പത്തനംതിട്ട : മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന 12 ഓഫീസുകള്‍ വിവിധ...

ഗുണനിലവാരമില്ലാത്ത പാത്രങ്ങളുടെ വില്പന പത്തനംതിട്ടയിലും വ്യാപകം : കണ്ണടച്ച് നഗരസഭ

0
പത്തനംതിട്ട : ഗുണനിലവാരമില്ലാത്ത പാത്രങ്ങളുടെ വില്പന പത്തനംതിട്ടയിലും വ്യാപകം. നഗരത്തിലെ സ്വകാര്യ...

കർക്കിടക വാവുബലി : കോന്നി ഗ്രാമ പഞ്ചായത്തില്‍ ഒരുക്കങ്ങൾ പൂർത്തിയായി

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള കർക്കിടക വാവുബലി കേന്ദ്രങ്ങളായ മുരിങ്ങമംഗലം...

അടൂര്‍ ലൈഫ്‌ലൈനിൽ അത്യാധുനിക അൾട്രാസൗണ്ട് സംവിധാനം പ്രവർത്തനം ആരംഭിച്ചു

0
അടൂര്‍ : ലോകത്തിലെ ഏറ്റവും നൂതനമായ അൾട്രാസൗണ്ട് സംവിധാനങ്ങളിലൊന്നായ GE Voluson...