മദ്യലഹരിയിലായ വൈദികനെ കണ്ടെത്തിയത് നഗ്നരായ യുവാക്കൾക്കൊപ്പം ; പിടികൂടിയത് വിശ്വാസികൾ

For full experience, Download our mobile application:
Get it on Google Play

പള്ളുരുത്തി: കുർബാനക്ക്​ എത്താതിരുന്ന വൈദികനെ നഗ്നരായ യുവാക്കൾക്കൊപ്പം പള്ളിമേടയിൽ മദ്യലഹരിയിൽ കണ്ടെത്തി. ചെല്ലാനം കണ്ണമാലിയിലെ ഒരു പള്ളിയിലെ വൈദികനെയാണ് വിശ്വാസികൾ ലഹരിയിൽ കണ്ടത്​.​ ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. സുഖമില്ലെന്ന കാരണം പറഞ്ഞാണ്​​​ വൈദികൻ കുർബാന ഒഴിവാക്കിയത്​. ഇതിൽ പന്തി​കേട്​ തോന്നി​ വിശ്വാസികൾ പള്ളിമേടയിൽ കയറി നോക്കിയപ്പോൾ കണ്ടത് വികാരി മദ്യപിച്ച് മൂന്ന് യുവാക്കൾക്കൊപ്പം കിടക്കുന്നതാണ്. വൈദികന്റെ മുറി പരിശോധിച്ച വിശ്വാസികള്‍ ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെടുത്തു. ഇത് വലിയ പ്രതിഷേധത്തിനും ഒച്ചപ്പാടിനും ഇടയാക്കി. നാട്ടുകാർ പോലീസിനെ സംഭവം അറിയിച്ചു. കണ്ണമാലി പോലീസ് സ്ഥലത്തെത്തി വികാരിയേയും യുവാക്കളെയും സ്റ്റേഷനിലേക്ക് മാറ്റി.

സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ല. ഇടവകയിൽ നടന്ന മറ്റൊരു ചടങ്ങിൽനിന്നും വികാരി ഒഴിഞ്ഞു മാറിയതായി പറയുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വിശ്വാസികൾ അറിയിച്ചതിനെ തുടർന്ന്​ കണ്ണമാലി പോലീസ് സ്ഥലത്തെത്തി വൈദികനെയും മൂന്ന് യുവാക്കളെയും സ്റ്റേഷനിലേക്ക് മാറ്റി. വൈദികനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി രൂപത ബിഷപ്പ് വിദേശയാത്രയില്‍ ആയതിനാല്‍ രൂപത വൈദികനെതിരെ നടപടി എടുത്തിട്ടില്ല. ബിഷപ്പ് മടങ്ങിവന്ന ശേഷമായിരിക്കും സഭാതലത്തിലുള്ള നടപടി. വിശ്വാസികളുടെ പ്രതിഷേധത്തിന്റെയും പോലീസ് കാവലില്‍ വൈദികനേയും ചെറുപ്പക്കാരെയും പള്ളിമേടയില്‍ നിന്ന് പുറത്തിറക്കുന്നതിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...