ശ്വേതാമേനോന്റെ രാജിക്ക് കാരണം ബാബുരാജ് നടത്തിയ വ്യക്തിയധിക്ഷേപം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ ഭരണസമതിയുടെ രാജിയടക്കം പുതിയ പൊട്ടിത്തെറിയി കലാശിച്ചതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. നടി ശ്വേതാ മേനോൻ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പോലും രാജിവെക്കാനിടയായത് നടൻ ബാബുരാജ് നടത്തിയ വ്യക്തിയധിക്ഷേപമാണെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ബിജെപിക്ക് സ്ഥാനാർത്ഥിയെ ഉണ്ടാക്കി നൽകാൻ ശ്വേതാ മേനോൻ പണം വാങ്ങിയെന്ന് ബാബുരാജ് യോഗത്തിൽ ആരോപിച്ചതായി പറയപ്പെടുന്നു.ആരോപണങ്ങൾ കേട്ട് യോഗത്തിൽ ശ്വേത വൈകാരികമായി പൊട്ടിത്തെറിച്ചു. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഏജന്റല്ലെന്ന് വ്യക്തമാക്കിയ ശ്വേത, തനിക്കെതിരെ ഉയർന്നത് പൂർണ്ണമായും വ്യാജമായ ആരോപണങ്ങളാണെന്നും ഇതിനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

സംഘടനയ്ക്കുള്ളിലെ ഗ്രൂപ്പ് പോരുകളും വ്യക്തിപരമായ ആക്ഷേപങ്ങളും അതിരുവിട്ട സാഹചര്യത്തിലാണ് ശ്വേത മേനോൻ ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിയത്. പുതിയ ഭരണസമിതി രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ ഉണ്ടായ ഈ സംഭവം താരസംഘടനയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ കിടന്നിരുന്ന കാറിൽ നിന്നും ഒരു കോടിയുടെ എംഡിഎംഎ പിടികൂടി

0
തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന...

അമേരിക്കയിൽ കോടികളുടെ തട്ടിപ്പ് ; എഫ്ബിഐ നോട്ടപ്പുള്ളി ജലന്ധർ പോലീസിന്റെ പിടിയിൽ

0
ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി...

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...