സത്രസ്മൃതി യജ്ഞവിളംബരം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ നിന്നും തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി: തിരുവല്ല ശ്രീവല്ലഭപുരിയിലെ ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ 2025 ഡിസംബർ 18 മുതൽ 25 വരെ നടക്കുന്ന സത്രസ്മൃതി ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് മുന്നോടിയായി 999 മലദൈവങ്ങളെ പ്രീതിപ്പെടുത്തുന്ന അനുഷ്ഠാനങ്ങൾ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നിന്നും ആരംഭിച്ചു. ആദി ദ്രാവിഡ നാഗ ഗോത്ര കൗള ആചാര ശാസ്ത്ര വിധി പ്രകാരം ദേശം ഉണർത്തി മലകളുടെ അനുഗ്രഹത്തിന് വേണ്ടി താംബൂലം സമർപ്പിച്ചു ഊരാളി മല വിളിച്ച് ചൊല്ലി. യജ്ഞവിളംബരത്തിന്റെ ഭാഗമായി തിരുവല്ല ശ്രീവല്ലഭപുരിയിൽ നിന്നും നൂറോളം യജ്ഞനിർവ്വഹണ ഭാരവാഹികൾ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ എത്തി അടുക്കാചാരം സമർപ്പിച്ചു.

ശ്രീവല്ലഭപുരിയിലെ ഭക്തജനങ്ങൾ സത്രസ്മൃതി യജ്ഞവിളംബരം നടത്തി. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം ) സെക്രട്ടറി സലിം കുമാർ കല്ലേലി ഉദ്ഘാടനം ചെയ്തു. കാവ് പി ആർ ഒ ജയൻ കോന്നി സ്വാഗതം പറഞ്ഞു. തിരുവല്ല ശ്രീഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്ര സത്രസ്മൃതി യജ്ഞത്തിന്റെ ചെയർമാൻ ആർ. ജയകുമാർ, ജനറൽ കൺവീനർ ശ്രീകുമാർ ചെമ്പോലിൽ, പ്രസിഡന്റ്‌ ആർ പി ശ്രീകുമാർ, സെക്രട്ടറി ശ്രീകുമാർ കോങ്ങാട്ട്, ട്രഷറർ ജിതീഷ് കുമാർ, മാധ്യമ പ്രവർത്തകൻ കെ ആർ കെ പ്രദീപ് എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...