പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തണ്ണിത്തോട്ടിലെ അനധികൃത നായ ഷെല്‍റ്റര്‍ മാറ്റുന്നു

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : തണ്ണിത്തോട് പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പറക്കുളത്ത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഡോഗ് ഷെല്‍റ്റര്‍ സ്ഥലത്ത് നിന്നും മാറ്റുവാന്‍ ഉടമ പഞ്ചായത്തുമായി ധാരണയായി. ഷെല്‍റ്റര്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജന പ്രതിനിധികളുടെ നേതൃത്വത്തില്‍ വലിയ ജനകീയ സമരം നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് വസ്തു ഉടമയും ഷെല്‍ട്ടര്‍ ഉടമയുമായി ജനപ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ മുപ്പത് ദിവസത്തിനുള്ളില്‍ നായകളെ ഇവിടെ നിന്നും മാറ്റി മറ്റൊരു സ്ഥലത്ത് പുനരധിവസിപ്പിക്കാം എന്ന് ഉടമ ഉറപ്പ് നല്‍കിയത്.

പ്രദേശത്ത് കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഒരു ഫാമിലാണ് നായകളെ വളര്‍ത്തിയിരുന്നത്. നായകളുടെ കുരയും ദുര്‍ഗന്ധവും കാരണം നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടായതോടെയാണ് നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വന്നത്. ആളൊഴിഞ്ഞ ഭാഗങ്ങളില്‍ നായകളെ വാഹനത്തില്‍ കൊണ്ടുവന്ന് ഇറക്കി വിടുന്നതും നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...