കല്ലാറിന്റെ തീരമിടിയുന്നത് അപകടക്കെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് റോഡില്‍ കല്ലാറിന്റെ തീരം നദി കവരുന്നത് അപകട ഭീതി വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ പ്രളയവും ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ മഴയും തീരം ഇടിച്ചില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. തണ്ണിത്തോട് പേരുവാലി തട്ടാത്തി കയത്തിന് സമീപം വെള്ളം കരകയറിയത് മൂലം മണ്‍തിട്ട ഇടിഞ്ഞിരിക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന യാത്രയും ഭീതിജനകമാണ്. മാത്രമല്ല അധികൃതര്‍ ഇവിടെ ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചിട്ടുമില്ല.

കൊടും വളവായതിനാല്‍ വാഹനങ്ങള്‍ ഇവിടെ നിയന്ത്രണം വിട്ട് മറിയുന്നതിനും സാധ്യത ഏറെയാണ്. നദിയിലെ ജലനിരപ്പ് ഉയര്‍ന്ന് വെള്ളം കരകയറിയത് മൂലം നിരവധി സ്ഥലങ്ങളില്‍ തീരം ഇടിഞ്ഞിട്ടുണ്ട്. കല്ലാറിലേക്ക് വന്ന് ചേരുന്ന തോടുകളിലും ഇതാണ് അവസ്ഥ. മണ്‍തിട്ട ഇടിഞ്ഞ് വീണ് പല സ്ഥലങ്ങളിലും തോട് നികന്നിട്ടുണ്ട്. ഇടിഞ്ഞ് വീണ മണ്‍കൂനകളില്‍ കാലക്രമേണ തുരുത്തുകള്‍ രൂപപ്പെട്ട് നദിയുടെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുന്നതിനും സാധ്യത ഏറെയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...

ഗാസയിൽ നിന്ന് ഹമാസിന്റെ സുരക്ഷാ മേധാവിയെ പിടികൂടിയെന്ന് നെതന്യാഹു ; നിരസിച്ച് ഹമാസ്

0
ടെൽ അവീവ് : ഗാസയിൽ നടത്തിയ സൈനിക ഓപ്പറേഷനിലൂടെ ഹമാസിന്റെ മുതിർന്ന...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...