മണലും കാടും മൂടി മാരാമണ്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്കുള്ള നടപ്പാതയിലെ ഇരിപ്പിടങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ആറന്മുള നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മാരാമണ്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് നിര്‍മ്മിച്ച നടപ്പാതകള്‍ മണലും കാടും മൂടി നശിക്കാന്‍ തുടങ്ങിയിട്ടും നടപടി സ്വീകരിക്കാതെ അധികാരികള്‍. പമ്പാ നദിയുടെ കിഴക്കേ തീരത്ത് മാരാമണ്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് നിര്‍മ്മിച്ച നടപ്പാതയുടെ പുനരുധാരണത്തിനും സൗന്ദര്യവത്കരണത്തിനുമായി അന്‍പത് ലക്ഷം രൂപയാണ് ചെലവഴിച്ചത്‌. 2024 ല്‍ പദ്ധതി ഉത്ഘാടനം ചെയ്തുവെങ്കിലും പിന്നീട് ഇത് സംരക്ഷിക്കാന്‍ നടപടിയുണ്ടായില്ല. പമ്പാ നദിയില്‍ ജലനിരപ്പ്‌ ഉയര്‍ന്നപ്പോള്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ഇരിപ്പിടങ്ങള്‍ പകുതിയും വെള്ളത്തില്‍ മുങ്ങുകയും പിന്നീട് മണലിന് അടിയിലാകുകയും ചെയ്തു. ഇപ്പോള്‍ ഇവിടെ കാടുകളും വളര്‍ന്നു.

പമ്പാ നദിയുടെ കിഴക്കേ തീരത്താണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. വൈകുന്നേരം സമയങ്ങളില്‍ ആളുകള്‍ സമയം ചിലവഴിക്കാന്‍ എത്തുന്ന പ്രധാന കേന്ദ്രം കൂടിയാണ് ഇവിടം. എന്നാല്‍ മണല്‍ നിറഞ്ഞ് ഇരിപ്പിടങ്ങള്‍ മൂടിയതോടെ ആളുകള്‍ക്ക് ഇരിക്കാന്‍ കഴിയാത്ത അവസ്ഥയായി. എന്നിട്ടും മണല്‍ നീക്കം ചെയ്യുവാനോ കാടുകള്‍ തെളിക്കുവാനോ അധികൃതര്‍ തയ്യാറായിട്ടില്ല. ഇരിപ്പിടങ്ങളുടെ സമീപത്തും ഇരിപ്പിടങ്ങളിലേക്കും കാടുകള്‍ കയറിയതോടെ ഇഴജന്തുക്കളുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കിയതല്ലാതെ ഇതിന്റെ പരിപാലനം കൃത്യമായി നടക്കുന്നില്ല എന്നാണ് ഇവിടെ വരുന്നവര്‍ ആരോപിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച പദ്ധതി നശിപ്പിക്കുകയാണ് എന്നും ആരോപണമുയരുന്നു. കോഴഞ്ചേരി നഗരത്തിലെ ചൂടില്‍ നിന്നും രക്ഷനേടാന്‍ ആളുകള്‍ വിശ്രമ കേന്ദ്രം എന്ന നിലയിലാണ് ഈ ഇരിപ്പിടങ്ങളെ കാണുന്നത്. ഇത് പരിപാലിക്കാത് അധികാരികളുടെ നടപടിക്ക് എതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...