ഗൺമാൻമാർ പ്രതിഷേധിക്കാരെ മർദിച്ച കേസിൽ രേഖകളിൽ കൃത്രിമത്വം നടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ പ്രതിഷേധിക്കാരെ മർദിച്ച കേസിൽ രേഖകളിൽ കൃത്രിമത്വം നടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് എസ്‌ഐടി ഇക്കാര്യം പറയുന്നത്. എംആർ അജിത്ത് കുമാറിന്റെ ഓഫീസിൽ വിളിച്ചു വരുത്തി കേസ് ഡയറി തിരുത്തി എന്നാണ് എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നത്. കേസിൽ ചൊവ്വാഴ്ച കോടതി വിധി പറയും. സംഭവം നടക്കുമ്പോൾ പോലീസ് ഫോട്ടോഗ്രാഫർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി സഞ്ചരിച്ച ബസിന് പുറകിലാണ് ക്യാമറമാൻ സഞ്ചരിച്ചിരുന്നത്.

മർദനം കഴിഞ്ഞ് 35 സെക്കൻഡുകൾക്ക് ശേഷമാണ് പോലീസ് ക്യമറമാൻ സ്ഥലത്ത് എത്തിയത്. എന്നാൽ ആദ്യം നൽകിയ റിപ്പോർട്ടിൽ പോലീസ് ക്യാമറമാന്റെ ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിച്ചു എന്നാണ് പറഞ്ഞിരുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറിന്റെ ഓഫീൽ വച്ചാണ് റഫർ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ മൂന്നാം തിയതി കേസ് പരിഗണിച്ചപ്പോൾ എന്തുകൊണ്ട് വധ ശ്രമം ചുമത്തി എന്ന് കോടതി ചോദിച്ചിരുന്നു. അതിനുള്ള മറുപടിയും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം ; സെപ്റ്റംബർ 15 ഓടെ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷ :...

0
തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കാനാകുമെന്ന്...

സൈലന്റ്‌വാലിക്ക് പോകുന്ന റോഡിൽ പട്ടാപ്പകൽ കടുവ , നാട്ടുകാർ ഭീതിയിൽ

0
മൂന്നാർ: സൈലന്റ്‌വാലിക്ക് പോകുന്ന റോഡിൽ പട്ടാപ്പകൽ കടുവയിറങ്ങി. എസ്റ്റേറ്റ് റോഡിൽ...

മോർഫിങ് കേസ് : സനീഷ് തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു ; വീണ്ടെടുക്കാൻ...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസ് പ്രതി സനീഷിന്റെ ബാങ്ക് അക്കൗണ്ട്...

ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരണത്തിന് പിന്നില്‍ കുടുംബവഴക്കെന്ന് സംശയം

0
ബെംഗളൂരു: ബെംഗളൂരുവിൽ മധ്യവയസ്കരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബവഴക്കാണ്...