ദേശീയപാത സമയബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാനം എല്ലാ പിന്തുണയും നൽകും : മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ദേശീയപാത സമയബന്ധിതമായി പൂർത്തിയാക്കുന്ന കാര്യം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും. കേരളത്തിലെ ഒരു ആശ്വാസ പദ്ധതിയാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ ആറുവരിയെന്ന് മന്ത്രി റിയാസ് പറഞ്ഞു. ലോകത്തെവിടെയുമുള്ള മലയാളികളുടെ കാലങ്ങളായുള്ള സ്വപ്‌ന പദ്ധതിയാണിത്. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടിയാണ്. ദേശീയപാതയുമായി ബന്ധപ്പെട്ട നാൾവഴികളൊന്നും ഇപ്പോൾ പറയുന്നില്ല. അതെല്ലാം എല്ലാവർക്കും അറിയാവുന്നതാണ്.

2016 ൽ ഇടതു സർക്കാർ അധികാരത്തിൽ വന്നതുകൊണ്ടു മാത്രമാണ് ഈ പദ്ധതി ഇത്ര വലിയ ശതമാനം പൂർത്തീകരിക്കുന്ന സ്ഥിതിയുണ്ടായത്. അത് പരിപൂർണമായും സമയബന്ധിതമായും പൂർത്തീകരിക്കുക എന്നത് ലോകത്തെവിയെയുമുള്ള മലയാളികൾ ആഗ്രഹിക്കുന്നുണ്ട്. ഇത് എപ്പോൾ പൂർത്തിയാകും, എങ്ങനെ പൂർത്തീകരിക്കാനാകും ഇവ കേന്ദ്രവുമായി ചർച്ച ചെയ്യും. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കർക്കശ സമീപനവും, മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ദേശീയപാത അതോറിട്ടിയുടെ ഇടപെടലിനെക്കുറിച്ചും ചർച്ച ചെയ്യും. അതോടൊപ്പം നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നിലയുണ്ടാകണം. അതിന് സംസ്ഥാന സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്ന കാര്യവും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിലെ വാരിക്കുഴികള്‍ നികത്തി : ഇരുചക്രവാഹന യാത്രക്കാർക്ക് ആശ്വാസം

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തിയിരുന്ന...

കോഴിക്കോട് വടകരയിൽ യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് മര്‍ദ്ദനം

0
കോഴിക്കോട് : കോഴിക്കോട് വടകര മണിയൂർ പതിയാരക്കര മഞ്ചേരിക്കടവ് പാര്‍ക്കിന് സമീപം...

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...