തെരുവുനായ കുറുകെ ചാടി ; സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. കൊട്ടിയൂർ പാലുകാച്ചി സ്വദേശി എ എം രമണിയാണ് മരിച്ചത്. ഹാജിറോഡ്- അയ്യപ്പൻകാവ് റോഡിൽ ഇറക്കത്തിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. കൊട്ടിയൂരിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരിയായ രമണി, തന്റെ സ്കൂട്ടര്‍ സര്‍വീസ് ചെയ്യുന്നതിനാണ് ഇരിട്ടിയിലേക്ക് വന്നത്. തിരക്ക് കുറഞ്ഞ റോഡായതിനാലാണ് മലയോര ഹൈവേ വഴി ഹാജി റോഡിലൂടെയുള്ള റോഡ് ഇവര്‍ യാത്രക്കായി തിരഞ്ഞെടുത്തത്. എന്നാൽ സ്കൂട്ടര്‍ ഇറക്കത്തിലെത്തിയപ്പോഴാണ് നായ കുറുകെ ചാടിയത്.

റോഡിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ഓടയിലേക്ക് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. രമണി വാഹനത്തിൽ നിന്ന് തെറിച്ചുപോയി. ഇവരുടെ തല മരത്തിലും സമീപത്തെ ഒരു കല്ലിലും ഇടിച്ചുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ രമണിയുടെ ഹെൽമറ്റ് പൂര്‍ണമായും തകര്‍ന്നുപോയി. ആശുപത്രിയിലെത്തിച്ചെങ്കിലും രമണിയുടെ ജീവൻ രക്ഷിക്കാനായില്ല. മുഴക്കുന്ന് പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിവാഹിതയാണ് രമണി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം കൈമാറും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...