നിർബന്ധിത ആർത്തവാവധി സ്ത്രീകളുടെ തൊഴിൽ മേഖലയിലെ പങ്കാളിത്തത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് സുപ്രിംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: നിർബന്ധിത ആർത്തവാവധി സ്ത്രീകളുടെ തൊഴിൽ മേഖലയിലെ പങ്കാളിത്തത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് സുപ്രിംകോടതി. നിയമം വന്നാൽ സ്ത്രീകളെ ജോലിക്ക് എടുക്കാൻ കമ്പനികൾ മടിച്ചേക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഇത് അവരുടെ കരിയറിനെ പിന്നോട്ടടിക്കുമെന്നും കോടതി നിരീക്ഷിച്ചു. ജോലി ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും നിർബന്ധിത ആർത്തവാവധി വേണമെന്ന ഹരജി തീർപ്പാക്കിയാണ് കോടതിയുടെ നീരിക്ഷണം.ആർത്തവ അവധി നിയമങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീകൾ ദുർബലരാണെന്ന തെറ്റായ ധാരണ സൃഷ്ടിക്കാൻ ഇത്തരം ഹരജികൾ കാരണമായേക്കാമെന്നും കോടതി വ്യക്തമാക്കി. ആർത്തവ അവധി നയം രൂപപ്പെടുത്തുന്നതിന് ഹരജിക്കാരന്‍റെ പ്രാതിനിധ്യം പരിഗണിക്കണമെന്നും കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു.

“തൊഴിലുടമകളുടെ മാനസികാവസ്ഥ നിങ്ങൾക്കറിയില്ല. നമ്മൾ അത്തരമൊരു നിയമം ഉണ്ടാക്കിയാൽ അവർ സ്ത്രീകളെ ജോലിക്കെടുക്കില്ലെന്നും ഹർജിക്കാരന് കോടതി മുന്നറിയിപ്പ് നല്‍കി.ആര്‍ത്തവം എന്തോ മോശമായ കാര്യമാണെന്ന തോന്നലുകള്‍ ഉണ്ടാക്കാനും ഇത് ഇടയാക്കുമെെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.ആർത്തവ സമയത്ത് സ്ത്രീകൾക്ക്, അത് വിദ്യാർഥികളായാലും ജോലി ചെയ്യുന്ന പ്രൊഫഷണലുകളായാലും, അവധി അനുവദിക്കുന്നുണ്ടെന്ന് സുപ്രിം കോടതി ഉറപ്പാക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...