ഇറാനിൽ കൊല്ലപ്പെട്ട മഹ്സ അമിനിയുടെ അമ്മാവന് അഞ്ച് വർഷം തടവ്

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ : ഇറാനിൽ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച കുർദ്ദിഷ് യുവതി മഹ്സ അമിനിയുടെ അമ്മാവന് അഞ്ച് വർഷവും നാല് മാസവും തടവ് ശിക്ഷ ലഭിച്ചെന്ന് റിപ്പോർട്ട്. ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിലാണ് നടപടിയെന്ന് അവകാശ സംഘടനകൾ പറഞ്ഞു. സർക്കാർ വിരുദ്ധ പ്രചാരണം, പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ അപമാനിക്കൽ, ആഭ്യന്തര സുരക്ഷ ലംഘിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തത് തുടങ്ങിയവയാണ് ചുമത്തിയ കു​റ്റങ്ങൾ. കഴിഞ്ഞ സെപ്റ്റംബറിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇറാനിൽ വൻ ജനകീയ പ്രതിഷേധങ്ങൾക്ക് വഴിവച്ചതാണ് 22കാരിയായ മഹ്‌സയുടെ മരണം.

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് സദാചാര പോലീസിന്റെ അറസ്റ്റിലായ മഹ്സയ്ക്ക് കസ്റ്റഡിയിലിരിക്കെ തലയ്‌ക്ക് ക്ഷതമേറ്റു. അബോധാവസ്ഥയിലായ മഹ്സ,​ ചികിത്സയിലിരിക്ക 2022 സെപ്തംബർ 16നാണ് മരിച്ചത്. കസ്റ്റഡിയിൽ വച്ച് തലയ്ക്കേറ്റ മർദ്ദനമാണ് മരണകാരണമെന്ന് ആരോപണമുയർന്നു. പിന്നാലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി ഭരണകൂടത്തിനെതിരെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെടുകയായിരിന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...