വിശ്വദീപം പുരസ്‌കാരം സക്കറിയയ്ക്ക് സമ്മാനിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എഴുത്തുകൂട്ടം സാംസ്കാരികവേദിയുടെയും പുത്തൻകാവ് മാത്തൻ തരകൻ ട്രസ്റ്റിന്റേയും നേതൃത്വത്തിൽ മഹാകവി പുത്തൻകാവ് മാത്തൻ തരകൻ അനുസ്മരണവും വിശ്വദീപം അവാർഡ് സമർപ്പണവും നടത്തി. അനുസ്മരണ സമ്മേളനം സാഹിത്യകാരൻ സക്കറിയ ഉദ്ഘാഘാടനം ചെയ്തു. യോഗത്തിൽ
പുത്തൻകാവ് മാത്തൻ തരകൻ ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ വിശ്വദീപം പുരസ്കാരം സക്കറിയയ്ക്ക് എം.ജി. സർവ്വകലാശാല സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ മുൻ ഡയറക്ടർ മാടവന ബാലകൃഷ്ണപിള്ള സമ്മാനിച്ചു. ട്രസ്റ്റ് ചെയർമാൻ ഡോ.പോൾ മണലിൽ അധ്യക്ഷത വഹിച്ചു. പുത്തൻകാവ് മാത്തൻ തരകൻ സ്മാരകപ്രഭാഷണം ഡോ. ജോസ് പാറക്കടവിൽ നിർവഹിച്ചു.

ട്രസ്റ്റ് സെക്രട്ടറി ഫാ. ബിജു പി. തോമസ്, എഴുത്തുകൂട്ടം സാംസ്കാരികവേദി പ്രസിഡൻ്റ് പ്രീത് ചന്ദനപ്പള്ളി, സെക്രട്ടറി ഡോ. നിബുലാൽ വെട്ടൂർ, ട്രഷറർ ഹരീഷ് റാം, ജോയിൻ്റ് സെക്രട്ടറി ആശാ കുറ്റൂർ, എഴുത്തുകാരായ ഡോ. തോമസ് കുരുവിള, വിനോദ് ഇളകൊള്ളൂർ, സി.എസ്. മണിലാൽ, ഡോ. മേരി മാമ്മൻ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ സി.എസ്. മണിലാലിൻ്റെ ‘ഇലങ്കൈമരങ്ങൾ’, പ്രീത് ചന്ദനപ്പള്ളിയുടെ ‘ഗെമാറ മഗ്ദലേനയുടെ (സു)വിശേഷം’ എന്നീ നോവലുകൾ സക്കറിയ പ്രകാശനം ചെയ്തു. ഡോ. പോൾ മണലിൽ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കവിസമ്മേളനത്തിൽ കവി വാഴമുട്ടം മോഹനൻ അധ്യക്ഷത വഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...