വിവരാവകാശ പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ കാളികാവ് പോലീസ് പിടിച്ചെടുത്ത നടപടി കുറ്റകരം ; ഹർജിക്കാരന് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഹൈകോടതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വിവരാവകാശ പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ കാളികാവ് പോലീസ് പിടിച്ചെടുത്ത നടപടി കുറ്റകരമാണെന്നും ഹർജിക്കാരന് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ഹൈകോടതി ഉത്തരവ്. കാളികാവ് വെന്തോടന്‍പടിയിലെ വെന്തോടന്‍ വിരാന്‍കുട്ടിയുടെ സ്‌കൂട്ടറാണ് 2022 ഒക്ടോബര്‍ 17ന് പോലീസ് പിടിച്ചെടുത്തത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്‌കൂട്ടര്‍ ഓടിച്ചെന്നാരോപിച്ചാണ് വാഹനം ഇന്‍സ്‌പെക്ടര്‍ തടഞ്ഞത്. സ്‌കൂട്ടര്‍ എത്രയും പെട്ടെന്ന് സ്റ്റേഷനില്‍ കൊണ്ടുപോയി ഇട്ടില്ലെങ്കില്‍ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വീരാന്‍കുട്ടി പരാതിപ്പെട്ടിരുന്നു. സ്റ്റേഷനിലെത്തിച്ച വാഹനം പിന്നീട് വിട്ടുനല്‍കിയില്ല.

പിഴ കോടതിയില്‍ അടക്കാമെന്ന വാദവും പോലീസ് പരിഗണിച്ചില്ല, വാഹനം പിടിച്ചെടുത്തതിന് നല്‍കിയ രസീത് പോലീസിനുതന്നെ തലവേദനയായി മാറുകയായിരുന്നു. ഇതില്‍ വണ്ടി പിടിച്ചെടുത്തതിന് കാരണവും നിയമനടപടി പ്രകാരമുള്ള വകുപ്പും കാണിച്ചിരുന്നില്ലെന്നും പരാതിയിലുണ്ട്. രസീതുമായി വിവരാവകാശ പ്രവര്‍ത്തകന്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ആരോ പണവിധേയമായ സ്ഥലത്തുനിന്ന് വാഹനം പിടികൂടിയില്ലെന്നും വാഹനം പിടിച്ചെടുക്കാനുള്ള നിയമനടപടികള്‍ പോലീസ് പാലിച്ചിരുന്നില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. രേഖകളുടെ അഭാവം, മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് വാഹനം പിടിച്ചെടുക്കരുതെന്ന ഡി.ജി.പിയുടെ കര്‍ശന നിര്‍ദേ ശമുണ്ടായിരിക്കെയായിരുന്നു പോലീസ് നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...