കാത്തിരിപ്പിന് വിരാമം ; തകഴിയിൽ മേൽപ്പാലം വരുന്നു

For full experience, Download our mobile application:
Get it on Google Play

എടത്വ: തകഴി ലെവൽ ക്രോസിലെ മേൽപ്പാലത്തിനായുള്ള കാത്തിരിപ്പിന് വിരാമം. മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. 35.94 കോടി രൂപ മുടക്കി നിർമ്മിക്കുന്ന മേൽപ്പാലത്തിനായി മണ്ണ് പരിശോധന പൂര്‍ത്തിയായി. ദക്ഷിണ റെയിൽവെ ചീഫ് ബ്രിഡ്ജസ് എഞ്ചിനിയറുടെ അംഗികാരം ലഭിച്ചാൽ ടെൻഡർ നടപടികൾ ആരംഭിക്കും. കേരള സർക്കാരിന്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KRDCL) ആണ് നിർമ്മാണ ചുമതല. സംസ്ഥാനത്തെ റെയിൽവേ വികസനത്തിനാണ് ഈ കോർപ്പറേഷൻ രൂപീകരിച്ചിരിക്കുന്നത്.
മേൽപാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതി ഉൾപ്പെടെ വിവിധ സന്നദ്ധ സംഘടനകൾ റെയിൽവേ ഗേറ്റിന് സമീപം പ്രതിഷേധ നിൽപ്പ് സമരം ഉൾപ്പെടെ നടത്തിയിരുന്നു.

തകഴി റെയിൽവെ ക്രോസ് മേൽപ്പാലം സമ്പാദക സമിതി രക്ഷാധികാരി ബ്രഹ്മശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന, ജനറൽ കൺവീനർ ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം, ചെയർമാൻ ഡോ.ജോൺസൺ വി ഇടിക്കുള, സെക്രട്ടറി ഫിലിപ്പ് ചെറിയാൻ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാന മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്ക് നിവേദനം നല്‍കിയിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവെ ക്രോസിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. ഇരട്ടപാത വന്നതോടെ കൂടുതൽ സമയം ഗേറ്റ് അടച്ചിടുന്നതാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം. ഹരിപ്പാട് ഭാഗത്തു നിന്ന് ഉള്ള ട്രെയിൻ പോയാലും അമ്പലപ്പുഴ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന ട്രെയിൻ കൂടി പോയാൽ മാത്രമാണ് ഗേറ്റ് തുറക്കുന്നത്.

കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽ നിന്നും നൂറ്റമ്പതിലധികം ബസുകൾ ഈ വഴി രാവിലെ 5.00 മുതൽ ട്രിപ്പുകൾ നടത്തുന്നുണ്ട്. വിശ്വ സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ സ്മൃതിമണ്ഡപത്തിന്​ സമീപത്തെ റെയിൽ​വെ ക്രോസ് തകരാറുമൂലം പലപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഇത് മൂലം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന രോഗികളുടെ ജീവന് പോലും ഭീഷണിയാകുന്നുണ്ട്. കെ എസ്​ആടിസി ആലപ്പുഴ ഡിപ്പോയിൽ ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്ന തിരക്കേറിയ റൂട്ടാണ് അമ്പലപ്പുഴ – തിരുവല്ല റൂട്ട്. അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിൽ അപകടങ്ങൾ ഉണ്ടായാൽ തകഴിയിൽ നിന്നാണ് അഗ്നിരക്ഷാപ്രവർത്തകർ എത്തേണ്ടത്. അഗ്നിരക്ഷാ വാഹനങ്ങളും ഈ കുരുക്കിൽപ്പെടുന്നു. പുറക്കാട് സ്മ്യതി വനത്തിലെ പുൽത്തകിടിക്കും വൈദ്യുതി പോസ്റ്റിനും തീ പിടിച്ചപ്പോൾ അഗ്നി രക്ഷാ വാഹനത്തിന് 20 മിനിട്ടോളം കുരുക്കിൽ കിടക്കേണ്ടി വന്നു.

തകഴി റെയില്‍വേ ഗേറ്റില്‍ വലിയ ക്രെയിനുമായി എത്തിയ ലോറി റെയില്‍വേ ക്രോസ് ബാറിലിടിച്ചതിനെ തുടര്‍ന്ന് തകഴിയില്‍ ദീർഘസമയം ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു. അത്യാസന നിലയിലുള്ള രോഗികളുമായി എത്തുന്ന ആംബുലൻസുകളും സ്വകാര്യ വാഹനങ്ങളും ഗതാഗക്കുരുക്കിൽ പെടുന്നത് നിത്യസംഭവമാണ്. മേല്‍പ്പാലം വരുന്നതോടുകൂടി ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....